---
title: "ചൊക്ലിയിൽ പെൺകുട്ടിക്കെതിരേ ക്രൂര ലൈംഗികാതിക്രമം ; യുവാവ് പോക്സോ കേസിൽ റിമാൻഡിൽ"
english_title: "45 Year Old Arrested In Chokli POCSO Case Remanded By Thalassery Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379164/chokli-pocso-case-45-year-old-arrested-remanded"
published_at: "2026-08-19T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85517a4d3db_chokli-pocso-case-45-year-old-arrested.jpg"
keywords: []
---

# ചൊക്ലിയിൽ പെൺകുട്ടിക്കെതിരേ ക്രൂര ലൈംഗികാതിക്രമം ; യുവാവ് പോക്സോ കേസിൽ റിമാൻഡിൽ

> **Lead Summary:** ചൊക്ലി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെ ന്ന പരാതിയിൽ 45-കാരനെതിരേ പോക്സോ നിയമപ്രകാരം ചൊക്ലി പോലീസ് കേസെടുത്തു.

## Article Content

ചൊക്ലി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെ ന്ന പരാതിയിൽ 45-കാരനെതിരേ പോക്സോ നിയമപ്രകാരം ചൊക്ലി പോലീസ് കേസെടുത്തു.

ഫൈസലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 മുതൽ പലഘട്ടങ്ങളിലായി പെൺകുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ അതിക്രമിച്ചുവെന്നാണ് പരാതി. 2025 ഡിസംബർ 26 ന് പ്രതിയുടെ ഗോഡൗണിൽ വെച്ച് ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും പരാതിയുണ്ട്.

വിദ്യാർഥിനിയെ മൂത്രസംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

ചൊക്ലി സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. രാകേഷ്, എ.എസ്.ഐ. കെ.സി. പ്രദീപൻ, സീനിയർ സിവിൽ ഓഫീസർമാരായ സി.കെ. റജിൽ, കെ.വിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരി അഡീ. സെഷൻസ്- ഒന്ന് ജഡ്ജ് പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379164/chokli-pocso-case-45-year-old-arrested-remanded)