---
title: "പ്രിൻസിപ്പലിനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ  കല്ലിക്കണ്ടി എൻ.എ.എം കോളേജിന് ഇന്നും അവധി ; രാവിലെ 10 ന് അടിയന്തിര പി.ടി.എ യോഗം"
english_title: "Kallikandi NAM College Closed Today After Principal Assault PTA Meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379134/kallikandi-nam-college-closed-today-after-principal-assault-pta-meeting"
published_at: "2026-08-19T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85264133762_kallikandi-nam-college-closed-principal-assault-pta.jpg"
keywords: []
---

# പ്രിൻസിപ്പലിനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ  കല്ലിക്കണ്ടി എൻ.എ.എം കോളേജിന് ഇന്നും അവധി ; രാവിലെ 10 ന് അടിയന്തിര പി.ടി.എ യോഗം

> **Lead Summary:** കല്ലിക്കണ്ടി: കോളജ് യൂണിയൻ ചെയർമാൻ്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉപരോ ധിച്ച എം.എസ്.എഫ് പ്രവർത്തകർ പ്രൻസിപ്പലിനെ ഉന്തുകയും ദേഹോപദ്രവമേൽപി ക്കുകയും ചെയ്ത സംഭവത്തിൽ ഇന്നും കല്ലിക്കണ്ടി എൻ.എ.എം കോളജിന് അവധി നൽകി. പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി കോളജിൽ അടിയന്തിര പി.ടി.എ യോഗം ഇന്ന് രാവിലെ 10ന് വിളിച്ചു ചേർത്തി ട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് കോളജിൽ അനിഷ്ട സംഭവങ്ങളുണ്ടായത്. ഓണാഘോഷത്തിനു മുന്നോടിയായി കല്ലിക്കണ്ടി എൻ.എ.എം കോളജിലുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടർന്ന് ചെയർമാൻ മുഹമ്മദ് ദാനിഷിനെ സസ്പെൻഡ് ചെയ്തിരുന്നു.

## Article Content

കല്ലിക്കണ്ടി: കോളജ് യൂണിയൻ ചെയർമാൻ്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉപരോ ധിച്ച എം.എസ്.എഫ് പ്രവർത്തകർ പ്രൻസിപ്പലിനെ ഉന്തുകയും ദേഹോപദ്രവമേൽപി ക്കുകയും ചെയ്ത സംഭവത്തിൽ ഇന്നും കല്ലിക്കണ്ടി എൻ.എ.എം കോളജിന് അവധി നൽകി. പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി കോളജിൽ അടിയന്തിര പി.ടി.എ യോഗം ഇന്ന് രാവിലെ 10ന് വിളിച്ചു ചേർത്തി ട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് കോളജിൽ അനിഷ്ട സംഭവങ്ങളുണ്ടായത്. ഓണാഘോഷത്തിനു മുന്നോടിയായി കല്ലിക്കണ്ടി എൻ.എ.എം കോളജിലുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടർന്ന് ചെയർമാൻ മുഹമ്മദ് ദാനിഷിനെ സസ്പെൻഡ് ചെയ്തിരുന്നു.

സസ്പെൻഷൻ പിൻവലിക്കണ മെന്നാവശ്യപ്പെട്ട് എം.എസ്.എ ഫ് യൂണിറ്റ് ചെയർമാൻ മുഹമ്മദ് പനോളിന്റെയും സെക്രട്ടറി സിനാന്റെയും നേതൃത്വത്തിൽ അൻപതോളം എം.എസ്.എഫ് പ്രവ ർത്തകർ രാവിലെ കാബിനിലെത്തി പ്രിൻസിപ്പൽ ഡോ. എ.പി. ഷമീറിനെ ഉപരോധിക്കുകയായി രുന്നു. പ്രശ്നം പിന്നീട് ചർച്ച ചെയ്യാമെന്നു പറഞ്ഞെങ്കിലും വിദ്യാർഥികൾ പിരിഞ്ഞുപോയില്ല. തുടർന്ന് പുറത്തേക്ക് പോകുന്നതിനിടെ യാണ് പ്രിൻസിപ്പലിനുനേരെ കൈയേറ്റമുണ്ടായത്.

പ്രിൻസിപ്പലിനെ തള്ളുകയും ഷർട്ടിൽ പിടിച്ചുവലിക്കുകയും ചെയ്തു. തിരിച്ചറിയൽ കാർഡിലും പിടിച്ചുവലിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രിൻസിപ്പൽ ആശുപ്രതിയിൽ ചികിത്സ തേടി. സംഘർഷത്തിനിടെ അധ്യയനവും മുടങ്ങി. സംഘർഷം നടന്ന പാശ്ചാത്തലത്തിൽ ഇന്നലെയും കോളജിന് അവധി നൽകിയിരുന്നു.

ഓണാഘോഷത്തിനു മുന്നോടിയായി നടത്തിയ ക്ലാസു തല ക്യാമ്പയിനിൽ അധ്യാപകനുമായുണ്ടായ തർക്കമാണ് പ്രശ്‌നങ്ങൾക്കു തുടക്കമിട്ടത്. ക്ലാസ് സമയത്ത് ക്യാമ്പയിൻ പറ്റില്ലെന്ന് പറഞ്ഞ അധ്യാപകനെ അവഹേളിച്ചുവെന്ന പരാതിയെത്തുടർന്നാ ണ് ചെയർമാനെ സസ്പെൻഡ് ചെയ്തത്. ഇന്നും, നാളെയുമായി ഓണാഘോഷം നടത്താനാണ് തീരുമാനിച്ചിരുന്നത്.

കൃത്യമായ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചതെന്ന് അധ്യാപകരും മാനേജ്മെന്റും പറയുന്നു. കോളജിലെ സമാധാനന്തരീക്ഷം തകർക്കുന്ന രീതിയി ലേക്ക് പ്രശ്‌നം കൊണ്ടുപോകാൻ അനുവദിക്കില്ലന്നാണ് മാനേജ്‌മെൻ്റ് നിലപാട്. സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ ഡോ. എ.പി. ഷമീർ കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379134/kallikandi-nam-college-closed-today-after-principal-assault-pta-meeting)