---
title: "പാനൂർ എൻഎഎം കോളജിൽ എംഎസ്എഫ് പ്രവർത്തകർ പ്രിൻസിപ്പാളിനെ കൈയേറ്റം ചെയ്തതായി പരാതി"
english_title: "MSF Workers Allegedly Attack Principal At Panoor NAM College Protest Over Suspension"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379052/panoor-nam-college-msf-workers-attack-principal-protest"
published_at: "2026-08-18T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a840fe9cae66_panoor-nam-college-msf-workers-attack-principal-protest.jpg"
keywords: ["Panoor NAM College", "MSF", "Principal Attack", "Student Protest"]
---

# പാനൂർ എൻഎഎം കോളജിൽ എംഎസ്എഫ് പ്രവർത്തകർ പ്രിൻസിപ്പാളിനെ കൈയേറ്റം ചെയ്തതായി പരാതി

> **Lead Summary:** **പാനൂര്‍: **കല്ലിക്കണ്ടി എന്‍എഎം കോളജില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ കൈയേറ്റം ചെയ്തതായി പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രിന്‍സിപ്പാള്‍ എ.പി ഷമീര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കോളജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ദാനിഷിനെ സസ്‌പെന്‍സ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനിടെയാണ് സംഭവം.

## Article Content

**പാനൂര്‍: **കല്ലിക്കണ്ടി എന്‍എഎം കോളജില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ കൈയേറ്റം ചെയ്തതായി പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രിന്‍സിപ്പാള്‍ എ.പി ഷമീര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കോളജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ദാനിഷിനെ സസ്‌പെന്‍സ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനിടെയാണ് സംഭവം.

പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 100ഓളം പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ കയറി പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി ക്ലാസുകളില്‍ കയറി പ്രചാരണം നടത്താന്‍ അനുമതി നിഷേധിച്ച അധ്യാപകനെ ആക്രമിക്കാന്‍ ശ്രമിച്ചതിനാണ് യൂണിയന്‍ ചെയര്‍മാനെ സസ്‌പെന്‍ന്റ് ചെയതത്. സ്റ്റാഫ് കൗണ്‍സില്‍ കൂടി ചെയര്‍മാനെ തിരിച്ചെടുക്കാന്‍ ആലോചന നടത്തിയിരുന്നു.

ഇതിനിടയിലാണ് തിങ്കളാഴ്ച രാവിലെ പ്രിന്‍സിപ്പാളിന്റെ ചേംബറിലേക്ക് അതിക്രമിച്ച് എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളജ് താത്കാലികമായി അടച്ചു.

**English Summary:**

At Panur NAM College in Kannur, MSF workers allegedly attacked Principal A.P. Shameer during a protest demanding the revocation of Union Chairman Mohammed Danish's suspension. The chairman was suspended for allegedly attempting to attack a teacher who denied permission to campaign in classrooms for Onam celebrations. Around 100 workers, including girls, entered the principal's chamber during the protest. The principal, who felt unwell, sought treatment at a hospital. College authorities said the matter was under staff council discussion. Considering the situation, the college was temporarily closed. Police complaint has been filed and further investigation is on.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379052/panoor-nam-college-msf-workers-attack-principal-protest)