---
title: "ഓടണ്ട ; പൂക്കോത്ത് അയക്കൂറ തീർന്ന്"
english_title: "Pookkom Mackerel Stock Sold Out Within Hours Price Rs 380 Per Kg"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378962/pookkom-mackerel-stock-sold-out-price-380"
published_at: "2026-08-17T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83198bd7947_Untitled-8_copy.jpg"
keywords: []
---

# ഓടണ്ട ; പൂക്കോത്ത് അയക്കൂറ തീർന്ന്

> **Lead Summary:** പാനൂർ: പൂക്കോം മത്സ്യ മാർക്കറ്റിലെത്തിയ അയക്കൂറ ചാകര മണിക്കൂറുകൾക്കകം തീർന്നു.വൈകീട്ടാണ് ചാകര ആരംഭിച്ചത്. വൻതിരക്കാണ് മാർക്കറ്റിൽ അനുഭവപ്പെട്ടത്. കിലോവിന് 380 രൂപ നിരക്കിൽ വിൽപ്പന നടന്നു.ഉപഭോക്താക്കളുടെ തിരക്കേറിയതോടെ സ്റ്റോക്ക് പെട്ടെന്ന് തീരുകയായിരുന്നു. കിട്ടാതെ നിരവധി പേർക്ക് മടങ്ങേണ്ടി വന്നു.

## Article Content

പാനൂർ: പൂക്കോം മത്സ്യ മാർക്കറ്റിലെത്തിയ അയക്കൂറ ചാകര മണിക്കൂറുകൾക്കകം തീർന്നു.വൈകീട്ടാണ് ചാകര ആരംഭിച്ചത്. വൻതിരക്കാണ് മാർക്കറ്റിൽ അനുഭവപ്പെട്ടത്. കിലോവിന് 380 രൂപ നിരക്കിൽ വിൽപ്പന നടന്നു.ഉപഭോക്താക്കളുടെ തിരക്കേറിയതോടെ സ്റ്റോക്ക് പെട്ടെന്ന് തീരുകയായിരുന്നു. കിട്ടാതെ നിരവധി പേർക്ക് മടങ്ങേണ്ടി വന്നു.

> കഴിഞ്ഞ ദിവസങ്ങളിൽ 800 രൂപ വരെ പോയ അയക്കൂറയുടെ വില 380 രൂപയിലേക്ക് കുറഞ്ഞത് ആളുകളെ ആകർഷിച്ചു. ഹോട്ടലുകാർ ഉൾപ്പെടെ വലിയ തോതിൽ വാങ്ങലുകൾ നടത്തി."നാളെയും ചാകരയുണ്ടായേക്കാം" എന്ന പ്രതീക്ഷയിലാണ് കിട്ടാതെ പോയവർ മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378962/pookkom-mackerel-stock-sold-out-price-380)