---
title: "പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു ; പോക്സോ കേസിൽ മൂന്നുപേർ പിടിയിൽ"
english_title: "Two Arrested In Hosdurg POCSO Case Involving Minor Sisters"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378960/hosdurg-pocso-case-two-arrested-minor-sisters"
published_at: "2026-08-17T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83175f30d6e_Untitled-7_copy.jpg"
keywords: ["POCSO", "Hosdurg Police", "Manjeshwaram", "Arrest", "Minor"]
---

# പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു ; പോക്സോ കേസിൽ മൂന്നുപേർ പിടിയിൽ

> **Lead Summary:** നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ പ്രലോഭിപ്പിച്ച് തലപ്പാടിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പോക്സോ കേസിൽ അറസ്റ്റിൽ.

## Article Content

നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ പ്രലോഭിപ്പിച്ച് തലപ്പാടിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പോക്സോ കേസിൽ അറസ്റ്റിൽ.

മഞ്ചേശ്വരം തലപ്പാടി കടമ്പാടി സ്വദേശി സഹദ് മൻസിലിൽ മുഹമ്മദ് സഹദ് (18), മഞ്ചേശ്വരം കടമ്പാടി ഹൗസിൽ മുഹമ്മദ് റിസ്വാൻ (23) എന്നിവരെയാണ് ഹോസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ദിനേശൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ സ്റ്റേഷൻ പരിധിയിലെ 16ഉം 14 ഉം വയസ്സുളള സഹോദരിമാരെയാണ് പ്രതികൾ കൂട്ടി കൊണ്ടുപോയി തലപ്പാടിയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചത്.

ആഗസ്ത‌് 15ന് രാവിലെ 11 മണിക്കാണ് ഇരുവരും വീട്ടിൽ നിന്നും പോയത്. പിന്നീ ട് തിരിച്ചെത്താത്തതിനെ തുടർന്ന് മാതാവ് ഹൊസ്‌ദുർഗ് പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് തലപ്പാടിയിൽ വെച്ച് കുട്ടികളെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378960/hosdurg-pocso-case-two-arrested-minor-sisters)