---
title: "100 ചട്ടി, 100 പ്രതീക്ഷ ; പാട്യം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കർഷക ദിനം മാതൃകാപരം"
english_title: "Pattyam GHSS Celebrates Farmers Day Honours Best Farmers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378957/pattyam-ghss-celebrates-farmers-day-honours-best-farmers"
published_at: "2026-08-17T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83120bb2ebe_padyam-ghss-farmers-day-celebration-best.jpg"
keywords: []
---

# 100 ചട്ടി, 100 പ്രതീക്ഷ ; പാട്യം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കർഷക ദിനം മാതൃകാപരം

> **Lead Summary:** പാട്യം: ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ SPC യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം.

## Article Content

പാട്യം: ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ SPC യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം.

സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ സജിത്ത് കുമാർ സ്വാഗതം പറഞ്ഞു. കായികാധ്യാപകൻ ഷാരോൺ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ശ്രീ അതുൽരാജ്, അനിൽ കുമാർ, രശ്മി എന്നിവർ ആശംസകൾ അർപ്പിച്ചു.

പഞ്ചായത്തിലെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാളും അധ്യാപകരും ചേർന്ന് പൊന്നാട അണിയിച്ചും ഉപഹാരം നൽകിയുമാണ് ആദരവ്.

പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു '100 ചട്ടി 100 പ്രതീക്ഷ' പദ്ധതി. 100 ചട്ടികളിൽ പച്ചക്കറി തൈകൾ നട്ടു. എല്ലാ വിദ്യാർത്ഥികളും ഓരോ ചട്ടി വീതം കൊണ്ടുവന്ന് പങ്കാളികളായി.

കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് എത്തിയ കർഷകർ കുട്ടികൾക്ക് ക്ലാസെടുത്തു. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുകയും വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.

കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം മനസിലാക്കുന്നതിനും പരിപാടികൾ സഹായകമായെന്ന് വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378957/pattyam-ghss-celebrates-farmers-day-honours-best-farmers)