---
title: "NET റദ്ദാക്കിയതിൽ പ്രതിഷേധം: കണ്ണൂർ പോസ്റ്റോഫീസ് മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു"
english_title: "SFI Protest In Kannur Over NET Exam Cancellation Police Use Water Cannon"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378946/sfi-protest-in-kannur-over-net-exam-cancellation-police-use-water-cannon"
published_at: "2026-08-17T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82f9e75c948_Untitled-3_copy.jpg"
keywords: []
---

# NET റദ്ദാക്കിയതിൽ പ്രതിഷേധം: കണ്ണൂർ പോസ്റ്റോഫീസ് മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

> **Lead Summary:** കണ്ണൂർ: NET യോഗ്യത പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് SFI നടത്തിയ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

## Article Content

കണ്ണൂർ: NET യോഗ്യത പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് SFI നടത്തിയ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

(www.panoornews.in)ബാരിക്കേഡ് മറികടന്ന് പോസ്റ്റോഫീസിനകത്തേക്ക് കടക്കാൻ ശ്രമിച്ച SFI പ്രവർത്തകർക്കുനേരെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കിയുടെ ശക്തിയിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർ തെറിച്ചുവീണു.തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി.പി. അഖിലയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ജില്ലാ പ്രസിഡന്റ് ടി.പി. ആദർശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോയൽ തോമസ് സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്വാതി പ്രദീപ്, പി. അലീഷ, കെ.കെ. ഗിരീഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

NET പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്നതാണെന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് SFI രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്നത്.സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378946/sfi-protest-in-kannur-over-net-exam-cancellation-police-use-water-cannon)