---
title: "ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറെ മർദ്ദിച്ച യുവാവിനെതിരെ ഡ്രൈവറുടെ പരാതിയിൽ കൂത്ത്പറമ്പ് പൊലീസ് കേസെടുത്തു"
english_title: "Kuthuparamba Bus Conductor Attacked Over Google Pay Ticket Dispute"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378882/kuthuparamba-bus-conductor-assault-google-pay-dispute"
published_at: "2026-08-17T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82a01a76bcc_Untitled-7_copy.jpg"
keywords: ["Kuthuparamba", "Bus Conductor Assault", "Google Pay", "Sunstar Bus"]
---

# ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറെ മർദ്ദിച്ച യുവാവിനെതിരെ ഡ്രൈവറുടെ പരാതിയിൽ കൂത്ത്പറമ്പ് പൊലീസ് കേസെടുത്തു

> **Lead Summary:** പാനൂർ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദ്ദിച്ചു. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു.ടിക്കറ്റ് എടുക്കുമ്പോൾ ഗൂഗിൾ പേ ഇല്ലെന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കണ്ടക്ടറെ തടഞ്ഞുനിർത്തി മർദിച്ച യാത്ര ക്കാരനെതിരേ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.

## Article Content

പാനൂർ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദ്ദിച്ചു. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു.ടിക്കറ്റ് എടുക്കുമ്പോൾ ഗൂഗിൾ പേ ഇല്ലെന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കണ്ടക്ടറെ തടഞ്ഞുനിർത്തി മർദിച്ച യാത്ര ക്കാരനെതിരേ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.

15-ന് വൈകീട്ട് 4.30-ഓടെ പാറാലിലായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂർ - തലശ്ശേരി റൂ ട്ടിൽ സർവിസ് നടത്തുന്ന കെ.എൽ. 58 ഇ 7229 സൺസ്റ്റാർ ബസിലെ കണ്ടക്ടർ വി. രാഘവനാണ് മർദനമേറ്റത്.

യാത്രക്കാരനായ രമീഷിനോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ബസിന്റെ ഡ്രൈവർ എ. സുനിൽകുമാറിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378882/kuthuparamba-bus-conductor-assault-google-pay-dispute)