---
title: "മാഹിപ്പാലത്ത് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല"
english_title: "Unidentified Body Found Near Mahi Bridge Thalassery Police Seeks Help"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378875/unidentified-body-found-mahi-bridge-thalassery"
published_at: "2026-08-17T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a829666b09e6_Untitled-8_copy.jpg"
keywords: []
---

# മാഹിപ്പാലത്ത് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

> **Lead Summary:** മാഹി: മാഹി പാലം ബസ് സ്റ്റോപ്പിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഓഗസ്റ്റ് 8 നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

## Article Content

മാഹി: മാഹി പാലം ബസ് സ്റ്റോപ്പിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഓഗസ്റ്റ് 8 നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

അടയാളങ്ങൾ:

ഉയരം ഏകദേശം 165 സെ.മി. ഇരുനിറമാണ്. ഇടത് മുലക്കണ്ണിന് മുകളിലും താഴെയുമായി കറുത്ത കാക്കപ്പുള്ളിയുണ്ട്.മരിക്കുമ്പോൾ കറുപ്പ്, വെള്ള, ചാര നിറങ്ങൾ കലർന്ന സ്വെറ്ററും കാവി മുണ്ടുമാണ് ധരിച്ചിരുന്നത്.മൃതദേഹം നിലവിൽ തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈ അടയാളങ്ങളോട് സാമ്യമുള്ള ആളെ കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കളോ പരിചയക്കാരോ ഉടൻ വിവരം അറിയിക്കണമെന്ന് ന്യൂ മാഹി പൊലീസ് അഭ്യർത്ഥിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ: 0490 2356688, 88482 99959

മൃതദേഹം തിരിച്ചറിയുന്നതുവരെ കൂടുതൽ അന്വേഷണ നടപടികൾ പൊലീസ് തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378875/unidentified-body-found-mahi-bridge-thalassery)