---
title: "കോഴിക്കോട് മദ്യലഹരിയിലായിരുന്ന മകന്റെ അടിയേറ്റ് പിതാവ് മരിച്ചു"
english_title: "Kozhikode Velliparambu Father Killed By Son Abhiram Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378865/kozhikode-velliparambu-father-killed-by-son"
published_at: "2026-08-17T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8288761a25a_Untitled-6_copy.jpg"
keywords: []
---

# കോഴിക്കോട് മദ്യലഹരിയിലായിരുന്ന മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു. സംഭവത്തിൽ മകനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45 ഓടെയാണ് സംഭവം.

## Article Content

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു. സംഭവത്തിൽ മകനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45 ഓടെയാണ് സംഭവം.

സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്ന മകൻ അഭിരാം, പിതാവായ ശശിധരനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മർദനമേറ്റ ശശിധരനെ സമീപവാസികൾ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് അഭിരാമിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അഭിരാം ലഹരിക്ക് അടിമയാണെന്നും ഇതാണ് വീട്ടിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും പൊലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് അഭിരാമിന്റെ രീതിയെന്ന് നാട്ടുകാരും പറയുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് പുലർച്ചെ വീട്ടിൽ വെച്ച് പിതാവിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378865/kozhikode-velliparambu-father-killed-by-son)