---
title: "‘ഡോഗ്സ് ഓൺ കൺട്രി’; പാനൂരിൽ വീടിന് സമീപം കളിക്കവെ ആറ് വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്"
english_title: "Panur Stray Dog Attack 6 Year Old Boy Hamdan Injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378832/panur-stray-dog-attack-boy-hamdan-injured"
published_at: "2026-08-16T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81d9a6afdd3_panur-stray-dog-attack-boy-hamdan-injured.jpg"
keywords: []
---

# ‘ഡോഗ്സ് ഓൺ കൺട്രി’; പാനൂരിൽ വീടിന് സമീപം കളിക്കവെ ആറ് വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയിലെ കൂറ്റേരിയിൽ വീടിന് സമീപം കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കൂറ്റേരിയിലെ ലിംറ മൻസിലിൽ അഷ്ക്കറിന്റെ മകൻ ഹംദാനാണ് നായയുടെ കടിയേറ്റ് പരിക്കേറ്റത്.

## Article Content

പാനൂർ: പാനൂർ നഗരസഭയിലെ കൂറ്റേരിയിൽ വീടിന് സമീപം കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കൂറ്റേരിയിലെ ലിംറ മൻസിലിൽ അഷ്ക്കറിന്റെ മകൻ ഹംദാനാണ് നായയുടെ കടിയേറ്റ് പരിക്കേറ്റത്.

വീടിന് സമീപം കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി തെരുവുനായ ഓടിയെത്തി ഹംദാനെ ആക്രമിച്ചത്. നായ കുട്ടിയെ കടിച്ചുവീഴ്ത്തുകയും കൈയിലും നെഞ്ചിലും കടിയേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ നിലവിളി കേട്ട് ഉമ്മ ഓടിയെത്തി കല്ലെറിഞ്ഞാണ് നായയെ ഓടിച്ചത്. ഇതോടെയാണ് കൂടുതൽ ആക്രമണത്തിൽ നിന്ന് കുട്ടി രക്ഷപ്പെട്ടത്.

നായയുടെ ആക്രമണത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ ഹംദാനെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തിരുവാൽ യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഹംദാൻ.

പാനൂർ നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതികൾക്കിടെയാണ് കുട്ടിക്ക് നേരെ നായയുടെ ആക്രമണമുണ്ടായിരിക്കുന്നത്. വീടുകൾക്കും സ്കൂളുകൾക്കും പരിസരങ്ങളിലും തെരുവുനായകൾ കൂട്ടമായി അലഞ്ഞുതിരിയുന്നത് നാട്ടുകാരിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണെന്ന് അഷ്കർ പറയുന്നു.

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ നഗരസഭയും ബന്ധപ്പെട്ട അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378832/panur-stray-dog-attack-boy-hamdan-injured)