---
title: "തളിപ്പറമ്പ് മുയ്യത്ത് ലോറി ഡ്രൈവറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Thaliparamba Lorry Driver Sajid Found Dead Suicide"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378763/thaliparamba-lorry-driver-sajid-found-dead"
published_at: "2026-08-16T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8151e109ccc_Untitled-2_copy.jpg"
keywords: ["Thaliparamba", "Suicide", "Lorry Driver", "Kannur"]
---

# തളിപ്പറമ്പ് മുയ്യത്ത് ലോറി ഡ്രൈവറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തളിപ്പറമ്പ്: മുയ്യം വരഡൂൽ സ്വദേശിയായ ലോറി ഡ്രൈവറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മുയ്യം വരഡൂലിലെ കണ്ടോത്ത് പുതിയപുരയിൽ കെ.പി. സാജിദ് ആണ് മരിച്ചത്.

## Article Content

തളിപ്പറമ്പ്: മുയ്യം വരഡൂൽ സ്വദേശിയായ ലോറി ഡ്രൈവറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മുയ്യം വരഡൂലിലെ കണ്ടോത്ത് പുതിയപുരയിൽ കെ.പി. സാജിദ് ആണ് മരിച്ചത്.

ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. താമസിച്ചിരുന്ന വരഡൂലിലെ വീടിന്റെ സ്റ്റെയർകേസിന്റെ മുകളിലെ ഇരുമ്പ് കമ്പിയിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് സാജിദിനെ കണ്ടത്.

ഉടൻ തന്നെ കെട്ടറുത്ത് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സാജിദ് ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മരണകാരണം വ്യക്തമല്ല.

തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.പിതാവ്: മജീദ്. മാതാവ്: ഖൈറുന്നീസ. ഭാര്യ: ഹസീബ. മക്കൾ: മുഹമ്മദ് ആദിൽ, ഷിഫാന. സഹോദരങ്ങൾ: ഷബീർ, ഷബീന.കബറടക്കം ഇന്ന് വൈകുന്നേരം വരഡൂൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378763/thaliparamba-lorry-driver-sajid-found-dead)