---
title: "ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറുടെ മൂക്കിടിച്ചു തകർത്ത് യാത്രക്കാരൻ ; പാനൂർ സ്വദേശി അറസ്റ്റിൽ"
english_title: "Koothuparamba Bus Conductor Assaulted Google Pay Panur Man Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378712/koothuparamba-bus-conductor-assault-google-pay-arrest"
published_at: "2026-08-15T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8082f764c9b_Untitled-1_copy.jpg"
keywords: []
---

# ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറുടെ മൂക്കിടിച്ചു തകർത്ത് യാത്രക്കാരൻ ; പാനൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** പാനൂർ: കൂത്ത്പറമ്പ് - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺസ്റ്റാർ ബസിലെ കണ്ടക്ടർ തൃക്കണ്ണാപുരത്തെ വാഴ വളപ്പിൽ രാഘവനാണ് മർദ്ദനമേറ്റത്. കൂത്ത്പറമ്പിൽ നിന്നും പാനൂരിലേക്കുള്ള യാത്രക്കിടെ പൂക്കോട് വച്ചാണ് സംഭവം.

## Article Content

പാനൂർ: കൂത്ത്പറമ്പ് - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺസ്റ്റാർ ബസിലെ കണ്ടക്ടർ തൃക്കണ്ണാപുരത്തെ വാഴ വളപ്പിൽ രാഘവനാണ് മർദ്ദനമേറ്റത്. കൂത്ത്പറമ്പിൽ നിന്നും പാനൂരിലേക്കുള്ള യാത്രക്കിടെ പൂക്കോട് വച്ചാണ് സംഭവം.

ഗൂഗിൾ പേ ഇല്ലെന്ന് പറഞ്ഞതിന് പാനൂർ വൈദ്യർ പീടികയിൽ തട്ടിൽപ്പാറ ഹൗസിൽ രമീഷാണ് കണ്ടക്ടറെ അക്രമിച്ചത്. തടയാനെത്തിയ ബസ് ഡ്രൈവരെയും, മറ്റ് യാത്രക്കാരെയും യുവാവ് അക്രമിച്ചു.

കൂത്ത് പറമ്പ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയായിരുന്നു. യുവാവ് ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മർദ്ദനത്തിൽ മൂക്കിന് പൊട്ടലേറ്റ രാലവൻ തലശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378712/koothuparamba-bus-conductor-assault-google-pay-arrest)