---
title: "ശിവസൂര്യയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് ചൊക്ലി പൊലീസിനോട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ"
english_title: "State Child Rights Commission To Kerala Police Find Missing Student Shivasurya"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378705/shivasurya-missing-chokli-balaavakasha-commission-manoj-kumar"
published_at: "2026-08-15T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8073bde758e_shivasurya-missing-chokli-balaavakasha-commission-manoj-kumar.jpg"
keywords: ["Shivasurya Missing", "Child Rights Commission", "Missing Student"]
---

# ശിവസൂര്യയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് ചൊക്ലി പൊലീസിനോട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ

> **Lead Summary:** **ചൊക്ലി: [** ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായ സംഭവത്തിൽ കുട്ടിയെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ.

## Article Content

**ചൊക്ലി: [** ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായ സംഭവത്തിൽ കുട്ടിയെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ ചൊക്ലി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.

ചൊക്ലി എസ്.എച്ച്.ഒയുമായും എ.എസ്.പിയുമായും കൂടിക്കാഴ്ച നടത്തിയ ചെയർപേഴ്സൺ, കുട്ടിയെ കണ്ടെത്തുന്നതിനായി ഊർജിതമായ അന്വേഷണം നടത്താനും അടിയന്തര നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.

കുട്ടിയെ കാണാതായ സംഭവത്തിന്റെ വിശദാംശങ്ങളും പോലീസ് സ്വീകരിച്ച നടപടികളും ചെയർപേഴ്സൺ ചോദിച്ചറിഞ്ഞു. തുടർന്ന് ശിവസുര്യയുടെ വീടും കെ.വി. മനോജ് കുമാർ സന്ദർശിച്ചു. കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് അടിയന്തര ഇടപെടലിന് നിർദ്ദേശം നൽകിയത്.

ശിവസുര്യയെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. കുട്ടിയെ കണ്ടെത്തുന്നതിനായി എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്.

**English Summary:**

State Child Rights Commission Chairperson K.V. Manoj Kumar visited Chokli Police Station regarding the missing case of Shivasurya, a Plus Two student of Chokli Ramavilasam HSS. He directed police to conduct an urgent and intensive investigation to find the child. After meeting the SHO and ASP and visiting the student's home, he instructed officials to take all possible steps. Police stated that efforts to trace Shivasurya have been intensified and all possibilities are being examined.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378705/shivasurya-missing-chokli-balaavakasha-commission-manoj-kumar)