---
title: "മോനെ, ശിവസൂര്യാ മക്കൾക്ക് വേണ്ടിയാണ് അച്ഛൻ ജീവിക്കുന്നത്...ഉള്ളുലയ്ക്കുന്ന കുറിപ്പുമായി കുടുംബം.."
english_title: "Chokli Missing Student Shivasurya Family Emotional Plea"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378562/chokli-missing-shivasurya-family-emotional-appeal"
published_at: "2026-08-14T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f2e1ab0bf5_Untitled-1_copy.jpg"
keywords: []
---

# മോനെ, ശിവസൂര്യാ മക്കൾക്ക് വേണ്ടിയാണ് അച്ഛൻ ജീവിക്കുന്നത്...ഉള്ളുലയ്ക്കുന്ന കുറിപ്പുമായി കുടുംബം..

> **Lead Summary:** ചൊക്ലി: നവമാധ്യമങ്ങളിൽ ശിവസൂര്യയുടെ തിരിച്ചുവരവിനായി പോസ്റ്റ് ചെയ്യപ്പെട്ട വികാരപരമായ അഭ്യർത്ഥന വൈറലാവുന്നു.മോനെ ശിവസൂര്യ, നിന്റെ അച്ഛനും നിൻ്റെ അനിയത്തിയും നിന്നെയും കാത്തിരിക്കുകയാണ്. നീ പോയതു മുതൽ നിന്റെ അച്ഛന് ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിന്റെ അനിയത്തിയുടെ അവസ്ഥയും അതുതന്നെയാണ്.

## Article Content

ചൊക്ലി: നവമാധ്യമങ്ങളിൽ ശിവസൂര്യയുടെ തിരിച്ചുവരവിനായി പോസ്റ്റ് ചെയ്യപ്പെട്ട വികാരപരമായ അഭ്യർത്ഥന വൈറലാവുന്നു.മോനെ ശിവസൂര്യ, നിന്റെ അച്ഛനും നിൻ്റെ അനിയത്തിയും നിന്നെയും കാത്തിരിക്കുകയാണ്. നീ പോയതു മുതൽ നിന്റെ അച്ഛന് ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിന്റെ അനിയത്തിയുടെ അവസ്ഥയും അതുതന്നെയാണ്.

നിനക്കറിയാമല്ലോ

നിന്റെ അമ്മ പോയതിനുശേഷം, നിങ്ങൾ മക്കൾക്ക് വേണ്ടിയാണ് നിൻ്റെ അച്ഛൻ സ്വന്തം ജീവിതത്തെക്കുറിച്ച് പോലും ചിന്തിക്കാതെ ജീവിച്ചത്. നിങ്ങളെ രണ്ട് പേരെയും ഒരു കുറവും വരാതെ ഇതുവരെ നോക്കിയത്.നിന്റെ അനിയത്തിക്ക് എന്നും ഒരു ചേട്ടന്റെ തണലും സ്നേഹവും വേണം. ആ താങ്ങായി നീ അവളുടെകൂടെ ഉണ്ടാകണം മോനെ.

നീ ഈ ലോകത്തിന്റെ ഏത് ഭാഗ ത്താണെങ്കിലും, എവിടെയാണെങ്കി ലും, നിനക്ക് വീട്ടിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പോലും പേടിക്കേണ്ട.

> നിന്റെ കൈയിൽ ഫോൺ ഇല്ലെങ്കിൽ, അല്ലെങ്കിൽ വീട്ടുകാരെ നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിൽ, നീ വിശ്വസിക്കുന്ന ഏതെങ്കിലും ഒരാളോട് ഈ വിവരം പറയു.'എനിക്ക് വീട്ടുകാരെ ബന്ധപ്പെടണം" എന്ന് മാത്രം പറയൂ.നിന്നെ വീട്ടിലേക്ക് തിരികെ കൊ ണ്ടുവരാൻ ഞങ്ങൾ ഏത് സ്ഥലത്തേക്കും വരാൻ തയ്യാറാണ്.

മോനെ, നിനക്ക് എന്ത് പ്രശ്‌നമുണ്ടായാലും നമുക്ക് ഒരുമിച്ച് പരിഹരിക്കാം. ഇപ്പോൾ നീ ചെയ്യേണ്ടത് ഒന്ന് മാത്രം. നീ സുരക്ഷിതനാണെന്ന് ഞങ്ങളെ അറിയിക്കുക.ശിവസൂര്യ മോനെ, നീ എവിടെയാണെങ്കിലും, ദയവായി നിന്റെ അച്ഛനെ ഒന്ന് വിളിക്കൂ.അദ്ദേഹത്തിൻറെ സങ്കടം കണ്ടു നിൽക്കാൻ ഞങ്ങളെക്കൊണ്ട് പറ്റുന്നില്ല മോനെ..ഈ പോസ്റ്റ് കാണുന്ന എല്ലാവരോടും ഒരു അഭ്യർത്ഥന..

നിങ്ങൾ ശിവസൂര്യയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ, ദയവായി അവനെ അവിടെവെച്ച് ഒറ്റയ്ക്ക് വിടരുത്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ ഉടൻ വിവരം അറിയിക്കുക യോ, താഴെ കൊടുത്തിരിക്കുന്ന കുടുംബത്തിന്റെ നമ്പറുകളിൽ ബന്ധ പ്പെടുകയോ ചെയ്യുക.കുട്ടിയെ ഭയപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ, അവൻ സുരക്ഷിതമായി വീട്ടുകാരുമായി ബന്ധപ്പെടാൻ സഹായിക്കുക.

ബന്ധപ്പെടേണ്ട നമ്പറുകൾ:

9567541721, 9847520136, 8943244146.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378562/chokli-missing-shivasurya-family-emotional-appeal)