---
title: "ഓണം തിന്നോണം ....! കിറ്റിൽ 16 ഇനങ്ങൾ, റേഷൻ കടകൾ വഴി ഓണക്കിറ്റ് വിതരണം തുടങ്ങിയെന്ന് മന്ത്രി "
english_title: "Onam Kit Distribution Started Through Ration Shops Says Food Minister Anoop Jacob"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378558/onam-kit-distribution-started-ration-shops-food-minister-anoop-jacob"
published_at: "2026-08-14T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f239c7ad64_onam-kit-distribution-started-ration-shops-food-minister-anoop-jacob.jpg"
keywords: ["Onam Kit", "Kerala Food Minister", "Anoop Jacob", "Ration Shop"]
---

# ഓണം തിന്നോണം ....! കിറ്റിൽ 16 ഇനങ്ങൾ, റേഷൻ കടകൾ വഴി ഓണക്കിറ്റ് വിതരണം തുടങ്ങിയെന്ന് മന്ത്രി 

> **Lead Summary:** കണ്ണൂർ: സംസ്ഥാനത്തെ റേഷൻ കടകൾ വഴി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കണ്ണൂരിൽ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

കണ്ണൂർ: സംസ്ഥാനത്തെ റേഷൻ കടകൾ വഴി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കണ്ണൂരിൽ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുൻഗണനാ വിഭാഗത്തിൽപ്പെട്ട മഞ്ഞക്കാർഡ് (എ.എ.വൈ) ഉടമകൾക്കുള്ള ഓണക്കിറ്റുകൾ ഏതെങ്കിലും പ്രദേശങ്ങളിൽ വിതരണത്തിന് ലഭ്യമല്ലെന്ന പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും പാക്കിങ്ങിൽ എന്തെങ്കിലും തരത്തിലുള്ള കാലതാമസം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകി.

ആകെ 16 ഇനം അവശ്യസാധനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അർഹരായ എല്ലാ മഞ്ഞക്കാർഡുടമകൾക്കും റേഷൻ കടകൾ വഴി കിറ്റുകൾ കൃത്യമായി ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏതെങ്കിലും കേന്ദ്രങ്ങളിൽ വിതരണം തടസ്സപ്പെട്ടാൽ അടിയന്തരമായി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടൊപ്പം ഓണം സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളും മന്ത്രി പങ്കുവെച്ചു. സംസ്ഥാനത്ത് ഇനി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രമാണ് സ്പെഷ്യൽ അരി വിതരണം ചെയ്യാനുള്ളതെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ഈ രണ്ട് ജില്ലകളിലും ഉടൻ തന്നെ സ്പെഷ്യൽ അരിയുടെ വിതരണം ആരംഭിക്കുമെന്നും ഇതിനായുള്ള നടപടികൾ പൂർത്തിയായി വരുന്നതായും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കൂട്ടിച്ചേർത്തു.

**English Summary:**

Food Minister Anoop Jacob announced that the state government's Onam kit distribution through ration shops has commenced. Speaking in Kannur, he stated that 16 essential items are included in the kit for yellow cardholders. He assured that any delays in packing or availability issues would be inspected and resolved promptly. Additionally, the minister informed that special rice distribution is pending only in Kozhikode and Malappuram districts, where it will begin shortly.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378558/onam-kit-distribution-started-ration-shops-food-minister-anoop-jacob)