---
title: "ശിവസൂര്യയെ എങ്ങോട്ട് പോയി ...? പെരിങ്ങത്തൂരിൽനിന്ന് പ്ലസ് ടു വിദ്യാർഥി കാണാതായിട്ട് ഒരാഴ്ച; അന്വേഷണം ഊർജിതമാക്കി പൊലീസ് "
english_title: "Missing Plus Two Student Shivasurya Kannur Investigation Continues"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378493/missing-plus-two-student-shivasurya-kannur-investigation-continues"
published_at: "2026-08-14T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ecd5fb7fdb_missing_case.jpg"
keywords: ["Child Missing Case", "Shivasurya Missing", "Student Missing", "Peringathur"]
---

# ശിവസൂര്യയെ എങ്ങോട്ട് പോയി ...? പെരിങ്ങത്തൂരിൽനിന്ന് പ്ലസ് ടു വിദ്യാർഥി കാണാതായിട്ട് ഒരാഴ്ച; അന്വേഷണം ഊർജിതമാക്കി പൊലീസ് 

> **Lead Summary:** **കണ്ണൂർ: **പെരിങ്ങത്തൂരിൽനിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയ്ക്കായുള്ള അന്വേഷണം ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ്. നിലവിൽ കുട്ടിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ നിലപാട്. പാലക്കാട് ഒറ്റപ്പാലത്തുവെച്ച് കുട്ടിയെ കണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും പോലീസിന്റെ വിശദമായ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്.

## Article Content

**കണ്ണൂർ: **പെരിങ്ങത്തൂരിൽനിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയ്ക്കായുള്ള അന്വേഷണം ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ്. നിലവിൽ കുട്ടിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ നിലപാട്. പാലക്കാട് ഒറ്റപ്പാലത്തുവെച്ച് കുട്ടിയെ കണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും പോലീസിന്റെ വിശദമായ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്.

വിവിധ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തിയെങ്കിലും കുട്ടിയുടെ സാന്നിധ്യം കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നിലവിൽ തലശ്ശേരി എസ്പിയുടെ പ്രത്യേക സ്ക്വാഡും ചൊക്ലി പോലീസും ചേർന്നാണ് കാണാതായ ശിവസൂര്യയ്ക്കായുള്ള അന്വേഷണം ഊർജിതമായി നടത്തുന്നത്.

മൊബൈൽ ഗെയിമിന് അടിമപ്പെട്ടിരുന്ന ശിവസൂര്യയുടെ ഫോൺ അച്ഛൻ വാങ്ങി വെച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പ്രകോപിതനായാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്നാണ് സംശയിക്കുന്നത്.

കാശിയിലേക്ക് പോകുകയാണെന്നും ബാക്കികാലം അവിടെ ജീവിച്ച് ദൈവത്തോട് അലിയുമെന്നും വ്യക്തമാക്കുന്ന ഒരു കുറിപ്പ് എഴുതിവെച്ച ശേഷമാണ് കുട്ടി ഇറങ്ങിപ്പോയത്. ഈ മാസം എട്ടാം തീയതി മുതലാണ് ശിവസൂര്യയെ വീട്ടിൽനിന്ന് കാണാതായത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

**English Summary:**

The police investigation into the missing case of Plus Two student Shivasurya from Peringathur, Kannur, has completed a week with no leads found so far. Reports that he was spotted in Ottapalam, Palakkad, were found to be false after verification. CCTV checks have also yielded no clues. The student reportedly left home on the 8th after his father took away his mobile phone, to which he was addicted. He left a letter stating he was going to Kashi to spend the rest of his life. Thalassery SP’s squad and Chokli police are searching.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378493/missing-plus-two-student-shivasurya-kannur-investigation-continues)