---
title: "പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് അതിക്രമം നടത്താൻ ശ്രമം; കണ്ണൂർ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "Kannur Man Arrested POCSO Case Instagram Minor Boy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378453/kannur-man-arrested-pocso-case-instagram-minor"
published_at: "2026-08-14T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ea2bd72fbb_mahe-asi-sujith-rajiv-gandhi-meritorious-award.jpg"
keywords: ["POCSO", "Kannur", "Arrest", "Town Police"]
---

# പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് അതിക്രമം നടത്താൻ ശ്രമം; കണ്ണൂർ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ.കണ്ണൂർ പേരാവൂർ കളപ്പുരക്കൽ വീട്ടിൽ ജെന്നറ്റ് ജോബി യെയാണ് ടൗൺ പൊലീസ് പോക്സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തത്.

## Article Content

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ.കണ്ണൂർ പേരാവൂർ കളപ്പുരക്കൽ വീട്ടിൽ ജെന്നറ്റ് ജോബി യെയാണ് ടൗൺ പൊലീസ് പോക്സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ലോഡ്ജിലേക്ക് വിളിപ്പിക്കുകയും പണം നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീജേഷ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. അബ്ദുറഹ്മാൻ, അനീഷ് മുസ്സേൻവീട്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം എന്നിവരും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. പ്രതിയുടെ മൊബൈൽ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378453/kannur-man-arrested-pocso-case-instagram-minor)