---
title: "ന്യൂമാഹി പുന്നോലിൽ കാട്ടുപന്നി അക്രമം ; ഒരാൾക്ക് പരിക്ക്"
english_title: "Wild Boar Attack New Mahe Punnol One Injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378365/new-mahe-punnol-wild-boar-attack-one-injured"
published_at: "2026-08-13T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7db48cd17a0_1001368126.jpg"
keywords: []
---

# ന്യൂമാഹി പുന്നോലിൽ കാട്ടുപന്നി അക്രമം ; ഒരാൾക്ക് പരിക്ക്

> **Lead Summary:** ന്യൂമാഹി:ന്യൂമാഹി പുന്നോലിൽ കാട്ടുപന്നിയുടെ ആക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു.

## Article Content

ന്യൂമാഹി:ന്യൂമാഹി പുന്നോലിൽ കാട്ടുപന്നിയുടെ ആക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു.

പുന്നോൽ താഴെവേയൽ ഭാഗത്ത് പറമ്പിൽ ജോലി ചെയ്ത് വരുന്നതിനിടെയാണ് സംഭവം. വണ്ണാന്താഴ കുനിയിൽ രാജീവൻ, സുനിൽകുമാർ എന്നിവർക്കാണ് പന്നിയുടെ ആക്രമണമുണ്ടായത്.

ആക്രമണത്തിൽ രാജീവന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. കാലിന് 3 സ്റ്റിച്ച് വേണ്ടി വന്നു. ഒപ്പമുണ്ടായിരുന്ന സുനിൽകുമാർ കഷ്ടിച്ചാണ് പന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കൃഷിയിടങ്ങളിലും വീടുകൾക്ക് സമീപവും പന്നികൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. ഇതുമൂലം കൃഷി നശിപ്പിക്കപ്പെടുന്നതും ആളുകൾക്ക് പരിക്കേൽക്കുന്നതും പതിവാകുന്നുണ്ട്.

അധികൃതർ ഉടൻ നടപടി സ്വീകരിച്ച് പന്നിശല്യം നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനവകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി ഇടപെട്ട് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378365/new-mahe-punnol-wild-boar-attack-one-injured)