---
title: "ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായിട്ട് ആറ് ദിവസം ; എസ്.ഐ.ടി രൂപീകരിക്കണമെന്ന് പി ടി എ"
english_title: "Chokli Student Missing 6 Days PTA Demands SIT Probe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378285/chokli-student-missing-6-days-pta-demands-sit"
published_at: "2026-08-13T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d69f302d89_chokli-student-missing-6-days-pta.jpg"
keywords: ["Chokli", "Ramavilasam HSS", "Missing Student", "Kannur", "SIT", "PTA"]
---

# ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായിട്ട് ആറ് ദിവസം ; എസ്.ഐ.ടി രൂപീകരിക്കണമെന്ന് പി ടി എ

> **Lead Summary:** ചൊക്ലി: കുട്ടിയെ കണ്ടെത്താൻ എസ്.ഐ.ടി രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കൂടുതൽ മേഖലകളിൽ തിരച്ചിൽ വ്യാപിപ്പിക്കണമെന്നും സ്കൂൾ പി.ടി.എ ആവശ്യപ്പെട്ടു. പി.ടി എ ഭാരവാഹികൾ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയായ ശിവസൂര്യയെ ആഗസ്റ്റ് ഏഴ് മുതലാണ് കാണാതായത്.പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും അഞ്ച് ദിവസം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

## Article Content

ചൊക്ലി: കുട്ടിയെ കണ്ടെത്താൻ എസ്.ഐ.ടി രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കൂടുതൽ മേഖലകളിൽ തിരച്ചിൽ വ്യാപിപ്പിക്കണമെന്നും സ്കൂൾ പി.ടി.എ ആവശ്യപ്പെട്ടു. പി.ടി എ ഭാരവാഹികൾ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയായ ശിവസൂര്യയെ ആഗസ്റ്റ് ഏഴ് മുതലാണ് കാണാതായത്.പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും അഞ്ച് ദിവസം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

നൂതന അന്വേഷണ സംവിധാനങ്ങളും സാങ്കേതികവിദ്യകളും നിലവിലുള്ള സാഹചര്യത്തിൽ കുട്ടിയെ കണ്ടെത്താൻ കഴിയാത്തത് ദൗർഭാഗ്യകരമാണെന്ന് സകൂൾ പി.ടി.എ ഭാരവാഹികൾ പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ SIT രൂപീകരിച്ച് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും കൂടുതൽ മേഖലകളിൽ തിരച്ചിൽ നടത്തണമെന്നും പി.ടി.എ പ്രസിഡൻ്റും ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റുമായ എൻ അനൂപ് ആവശ്യപ്പെട്ടു.ആഗസ്റ്റ് 11ന് കുട്ടിയുടെ പിതാവ് കണ്ണൂർ എസ്.പിക്ക് പരാതി നൽകിയിരുന്നു.

> തുടർനടപടികൾ വൈകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും ഇടപെടണമെന്നും പി.ടി.എ ആവശ്യപ്പെട്ടു.“കുട്ടിയെ എത്രയും വേഗം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

SIT രൂപീകരിച്ച് അന്വേഷണം ശക്തമാക്കണം. കൂടുതൽ മേഖലകളിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കണമെന്നും ഭാരവാഹികൾ പറഞ്ഞുപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ജയചന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ വിനീഷ് എന്നിവരും കൂടെയുണ്ടായി.ശിവ സൂര്യയെഎത്രയും വേഗം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378285/chokli-student-missing-6-days-pta-demands-sit)