---
title: "പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; കണ്ണൂർ സ്വദേശിക്ക് എട്ടുവർഷം തടവും,70,000 രൂപ പിഴയും"
english_title: "Kannur Man Sentenced 8 Years POCSO Case Kalpetta"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378241/kalpetta-court-sentences-kannur-man-pocso-case"
published_at: "2026-08-13T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1006d7d946a_Untitled-5_copy.jpg"
keywords: ["Pocso", "Kannur"]
---

# പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; കണ്ണൂർ സ്വദേശിക്ക് എട്ടുവർഷം തടവും,70,000 രൂപ പിഴയും

> **Lead Summary:** പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് 8 വർഷം കഠിന തടവും 70,000 രൂപ പിഴയും കോടതി വിധിച്ചു.

## Article Content

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് 8 വർഷം കഠിന തടവും 70,000 രൂപ പിഴയും കോടതി വിധിച്ചു.

കണ്ണൂർ പേരാവൂർ മണത്തണ ചോടോത്ത് വീട്ടിലെ സുരേന്ദ്രൻ (62) ആണ് ശിക്ഷിക്കപ്പെട്ടത്. നിലവിൽ അമ്പിലേരി കുളങ്ങര അപ്പാർട്മെന്റിലാണ് താമസം. കൽപറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി കെ.ആർ. സുനിൽകുമാറാണ് ശിക്ഷ പ്രഖ്യാപിച്ചത്.

2023 ഡിസംബറിലും 2024 ഓഗസ്റ്റിലുമായാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പ്രതിയുടെ കടയിൽ സാധനം വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.

അന്നത്തെ കൽപറ്റ എസ്.ഐ ടി. അനീഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടികളുടെ സുരക്ഷയ്ക്ക് നിയമം നൽകുന്ന പരിരക്ഷയുടെ ഭാഗമായി കർശന ശിക്ഷയാണ് വിധിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378241/kalpetta-court-sentences-kannur-man-pocso-case)