---
title: "ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ; അപകട കാരണം അമിത വേഗം"
english_title: "New Mahe Punnol Bus Accident 30 Injured Over Speed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378207/new-mahe-punnol-bus-accident-30-injured"
published_at: "2026-08-12T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c655d34682_new-mahe-punnol-bus-accident.jpg"
keywords: ["New Mahe", "Punnol", "Bus Accident", "Kannur"]
---

# ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ; അപകട കാരണം അമിത വേഗം

> **Lead Summary:** ന്യൂമാഹി: ദേശീയപാതയിലെ ന്യൂമാഹി പുന്നോലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 ഓളം യാത്രക്കാർക്ക് പരിക്ക്.കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന മറ്റൊരു സ്വകാര്യ ബസുമായാണ് കൂട്ടിയിടിച്ചത്.

## Article Content

ന്യൂമാഹി: ദേശീയപാതയിലെ ന്യൂമാഹി പുന്നോലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 ഓളം യാത്രക്കാർക്ക് പരിക്ക്.കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന മറ്റൊരു സ്വകാര്യ ബസുമായാണ് കൂട്ടിയിടിച്ചത്.

അപകടത്തിന്റെ ആഘാതത്തിൽ ഇരു ബസുകളിലെയും യാത്രക്കാരിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ബസുകളുടെ മുൻഭാഗങ്ങൾ പൂർണമായും തകർന്നു.

നാട്ടുകാരും ന്യൂമാഹി പോലീസും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആംബുലൻസുകളിലും നാട്ടുകാരുടെ വാഹനങ്ങളിലും തലശ്ശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

തലശ്ശേരി ജനറൽ ആശുപത്രി, കോഓപ്പറേറ്റീവ് ആശുപത്രി, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്.

അപകടത്തെ തുടർന്ന് ദേശീയപാത 66-ൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

അമിതവേഗവും അപകടകരമായ ഓവർടേക്കുമാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വാഹനങ്ങളുടെ രേഖകളും ഡ്രൈവർമാരുടെ മൊഴിയും പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378207/new-mahe-punnol-bus-accident-30-injured)