---
title: "മാഹിയിൽ വീട്ടമ്മയ്ക്കു നേരെ ലൈംഗീക അതിക്രമം ; പെരിങ്ങത്തൂർ സ്വദേശി റിമാന്റില്‍"
english_title: "Mahe Woman Assault Case Peringathur Native Remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378117/mahe-woman-assault-case-peringathur-native-remanded"
published_at: "2026-08-12T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c100282f1e_1001366394.jpg"
keywords: ["Mahe", "Peringathur", "Arrest", "Sexual Assault", "Police"]
---

# മാഹിയിൽ വീട്ടമ്മയ്ക്കു നേരെ ലൈംഗീക അതിക്രമം ; പെരിങ്ങത്തൂർ സ്വദേശി റിമാന്റില്‍

> **Lead Summary:** മാഹി: മാഹിയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ലൈംഗികമായി അപമാനിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

## Article Content

മാഹി: മാഹിയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ലൈംഗികമായി അപമാനിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

പെരിങ്ങത്തൂർ കിട്ടൻപീടിക ലിബിനാലയത്തിൽ എം.കെ ലിജിൻ (37) ആണ് പിടിയിലായത്. മാഹി സി.ഐ പി.എ അനിൽകുമാർ, എസ്.ഐ ജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്.

ഭർത്താവിനെ അന്വേഷിച്ചാണ് പ്രതി വീട്ടിലെത്തിയതെന്ന് പറയുന്നു. വെള്ളം ആവശ്യപ്പെട്ടതിനെ തുടർന്ന് അത് എടുക്കാൻ വീട്ടമ്മ അകത്തേക്ക് പോയ സമയത്താണ് ലൈംഗിക അതിക്രമം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ മാഹി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. പ്രതിയെ ഇന്ന് മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

ഇത്തരം സംഭവങ്ങളിൽ ഇരകളെ കുറ്റപ്പെടുത്താതെ നിയമപരമായി മുന്നോട്ട് വരാൻ എല്ലാവരും പിന്തുണ നൽകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378117/mahe-woman-assault-case-peringathur-native-remanded)