---
title: "തളിപ്പറമ്പിൽ വയോധികയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Taliparamba Elderly Woman Found Dead in Well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378070/taliparamba-elderly-woman-found-dead-well"
published_at: "2026-08-12T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bd62176582_1001366116.png"
keywords: ["Taliparamba", "Death", "Well", "Kannur"]
---

# തളിപ്പറമ്പിൽ വയോധികയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തളിപ്പറമ്പ്:കുറ്റ്യേരിയിൽ വയോധികയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

തളിപ്പറമ്പ്:കുറ്റ്യേരിയിൽ വയോധികയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുറ്റ്യേരി വെള്ളാവിൽ മകളോടൊപ്പം താമസിച്ചു വരുന്ന മേമഠത്ത് വീട്ടിലെ എം. ജാനകി (76) ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് 1.30 നും 2.20 നും ഇടയിൽ വീടിന് സമീപത്തെ സുമിത്രൻ എന്നയാളുടെ പറമ്പിലെ കവുങ്ങിൻതോട്ടത്തിലെ കിണറിലാണ് ജാനകിയെ മരിച്ച നിലയിൽ കണ്ടത്.

വിവരമറിഞ്ഞ് തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

മകൾ: മൃദുല. പരേതനായ ഭർത്താവ്: മുരളീധരൻ. സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, നാരായണൻ, പാർവതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378070/taliparamba-elderly-woman-found-dead-well)