---
title: "ബാംഗ്ലൂരിൽ ബസിൽ കുഴഞ്ഞുവീണ് വളയം സ്വദേശി മരിച്ചു"
english_title: "Kallunira Native Anishan Dies Heart Attack Bangalore Bus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378057/kallunira-anishan-dies-heart-attack-bangalore"
published_at: "2026-08-12T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bb502105d7_kallunira-anishan-dies-heart-attack.jpg"
keywords: ["Bangalore", "Heart Attack", "Obituary", "Valayam"]
---

# ബാംഗ്ലൂരിൽ ബസിൽ കുഴഞ്ഞുവീണ് വളയം സ്വദേശി മരിച്ചു

> **Lead Summary:** വളയം: ബാംഗ്ലൂരിൽ ബന്ധുവിനൊപ്പം ബസിൽ സഞ്ചരിക്കവേ ഹൃദയാഘാതത്തെ തുടർന്ന് കല്ലുനിര സ്വദേശി മരിച്ചു.കല്ലുനിര ചമ്പെങ്ങാട്ട് അനീഷൻ ആണ് മരിച്ചത്. ബാംഗ്ലൂരിൽ ദീർഘകാലമായി വ്യാപാരിയായിരുന്നു.

## Article Content

വളയം: ബാംഗ്ലൂരിൽ ബന്ധുവിനൊപ്പം ബസിൽ സഞ്ചരിക്കവേ ഹൃദയാഘാതത്തെ തുടർന്ന് കല്ലുനിര സ്വദേശി മരിച്ചു.കല്ലുനിര ചമ്പെങ്ങാട്ട് അനീഷൻ ആണ് മരിച്ചത്. ബാംഗ്ലൂരിൽ ദീർഘകാലമായി വ്യാപാരിയായിരുന്നു.

ഇന്നലെ രാവിലെ 11 മണിയോടെ സ്കൂട്ടർ വാങ്ങാനായി ബന്ധുവിനൊപ്പം ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അനീഷൻ കുഴഞ്ഞ് വീണത്. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കല്ലുനിരയിലെ വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: - , മക്കൾ: അഷ്മിക, അനുഷിൽ. അച്ഛൻ: ചമ്പെങ്ങാട്ട് കണാരൻ - പഴയ കാല വ്യാപാരി. അമ്മ: ലീല. സഹോദരൻ: അജീഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378057/kallunira-anishan-dies-heart-attack-bangalore)