---
title: "പാനൂരിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതികൾക്ക് പരിക്ക്, കേസ്"
english_title: "Panur Scooter Accident Two Women Injured Case Registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378044/panur-scooter-accident-two-women-injured-case-registered"
published_at: "2026-08-11T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b496944a24_panur-scooter-accident-women.jpg"
keywords: []
---

# പാനൂരിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതികൾക്ക് പരിക്ക്, കേസ്

> **Lead Summary:** പാനൂർ: പാനൂരിൽ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവതികൾക്ക് പരിക്ക്.പാലക്കൂലിൽ വെച്ചാണ് അപകടമുണ്ടായത്. മൊകേരി തങ്ങൾ പീടികയിലെ താലു മയിൽ ഹൗസിലെ ബി. തസ്നീം, സഹോദര ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

പാനൂർ: പാനൂരിൽ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവതികൾക്ക് പരിക്ക്.പാലക്കൂലിൽ വെച്ചാണ് അപകടമുണ്ടായത്. മൊകേരി തങ്ങൾ പീടികയിലെ താലു മയിൽ ഹൗസിലെ ബി. തസ്നീം, സഹോദര ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്.

KL 58 AE 5117 നമ്പർ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. തൊട്ടു മുന്നിൽ പോവുകയായിരുന്ന KL 58 L 6126 നമ്പർ സ്കൂട്ടർ പെട്ടെന്ന് വലതു വശത്തേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.

അപകടത്തിൽ പരിക്കേറ്റ യുവതികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

റോഡിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും പെട്ടെന്നുള്ള വെട്ടിക്കലും ഓവർടേക്കും ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378044/panur-scooter-accident-two-women-injured-case-registered)