---
title: "പൊയ്തുംകടവിൽ യുവതിയുടെ മരണം: ഭർത്താവിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു"
english_title: "Kannur Poythumkadavu Fathimath Risa Death Case Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378041/kannur-poythumkadavu-fathimath-risa-case"
published_at: "2026-08-11T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b460a96ea9_6a72fd99d2115_kannur-poythumkadavu-woman-death-family.jpg"
keywords: ["Kannur", "Poythumkadavu", "Suicide Case", "Police Investigation"]
---

# പൊയ്തുംകടവിൽ യുവതിയുടെ മരണം: ഭർത്താവിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു

> **Lead Summary:** കണ്ണൂർ: പൊയ്തുംകടവിൽ 20കാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു.മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്.

## Article Content

കണ്ണൂർ: പൊയ്തുംകടവിൽ 20കാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു.മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്.

യുവതി മുമ്പ് ജീവനൊടുക്കാൻ ശ്രമിച്ചതായി തങ്ങൾക്ക് അറിയില്ലെന്നാണ് ആസിഫിന്റെ മാതാപിതാക്കൾ പോലീസിന് മൊഴി നൽകിയത്. ആസിഫ് ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചും തങ്ങൾക്ക് വിവരമില്ലെന്നും ഇവർ അറിയിച്ചു.

എന്നാൽ മാതാപിതാക്കളുടെ മൊഴിയിൽ വൈരുധ്യമുണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. റിസ മുമ്പ് ചികിത്സ തേടിയിരുന്ന ആശുപത്രികൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് പോലീസ് കേസെടുത്തത്. പിന്നീട് അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഭർത്താവ് ആസിഫിനെതിരെ ആത്മഹത്യാ പ്രേരണ, ഭർതൃപീഡനം ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ ചുമത്തുകയായിരുന്നു.കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378041/kannur-poythumkadavu-fathimath-risa-case)