---
title: "പെരിങ്ങാടി പള്ളിക്കുനിയിൽ റോഡരികിൽ മണ്ണിടിച്ചിൽ ; അപകട ഭീഷണി."
english_title: "Peringadi Pallikkuni Landslide Road Danger"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378040/peringadi-pallikkuni-landslide-road-danger"
published_at: "2026-08-11T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b40f75edb5_peringadi-pallikkuni-landslide-road.jpg"
keywords: []
---

# പെരിങ്ങാടി പള്ളിക്കുനിയിൽ റോഡരികിൽ മണ്ണിടിച്ചിൽ ; അപകട ഭീഷണി.

> **Lead Summary:** പെരിങ്ങാടി: പള്ളിക്കുനി പൊതുമരാമത്ത് റോഡരികിൽ മണ്ണിടിഞ്ഞ് അപകട ഭീഷണി. ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്നാണ് സംഭവം.പെരിങ്ങാടി പള്ളിക്കുനി പൊതുമരാമത്ത് റോഡിൽ ചേരുന്ന രാമുണ്ണി മൊട്ട - അരയാക്കൂൽമുക്ക് റോഡിലെ ചെങ്ങര പറമ്പിലെ താഴ്ഭാഗമാണ് ഇടിഞ്ഞത്.

## Article Content

പെരിങ്ങാടി: പള്ളിക്കുനി പൊതുമരാമത്ത് റോഡരികിൽ മണ്ണിടിഞ്ഞ് അപകട ഭീഷണി. ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്നാണ് സംഭവം.പെരിങ്ങാടി പള്ളിക്കുനി പൊതുമരാമത്ത് റോഡിൽ ചേരുന്ന രാമുണ്ണി മൊട്ട - അരയാക്കൂൽമുക്ക് റോഡിലെ ചെങ്ങര പറമ്പിലെ താഴ്ഭാഗമാണ് ഇടിഞ്ഞത്.

ഉയർന്ന് നിൽക്കുന്ന മണ്ണിന്റെ ഭാഗം ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്.ഈ റോഡ് വഴി നിരവധി വിദ്യാർത്ഥികളും കാൽനട യാത്രക്കാരും ദിവസവും കടന്നുപോകുന്നുണ്ട്. മണ്ണിടിച്ചിൽ കാരണം അവർക്ക് വലിയ അപകട സാധ്യതയാണ് നിലനിൽക്കുന്നത്.

നിലവിലെ ഭീഷണി കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന്റെ ഈ ഭാഗത്ത് സംരക്ഷണ ഭിത്തിയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ അടിയന്തരമായി ഒരുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

മഴ ശക്തമായാൽ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുള്ളതിനാൽ ഉടൻ ഇടപെടൽ വേണമെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378040/peringadi-pallikkuni-landslide-road-danger)