---
title: "ഓട്ടോറിക്ഷയിൽ 80 കുപ്പി മദ്യം കടത്തിയ ഡ്രൈവറും, അതിഥി തൊഴിലാളിയും ചൊക്ലിയിൽ കൂത്ത്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "Chokli Auto Liquor Smuggling 80 Bottles Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378017/chokli-auto-80-liquor-bottles-arrest"
published_at: "2026-08-11T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b1c70e71d6_1001365689.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽ 80 കുപ്പി മദ്യം കടത്തിയ ഡ്രൈവറും, അതിഥി തൊഴിലാളിയും ചൊക്ലിയിൽ കൂത്ത്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** ചൊക്ലി : ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 26 ലിറ്റർ (80 കുപ്പി) മാഹി മദ്യവുമായി ഡ്രൈവറും, അതിഥി തൊഴിലാളിയും എക്സൈസിന്റെ പിടിയിലായി.

## Article Content

ചൊക്ലി : ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 26 ലിറ്റർ (80 കുപ്പി) മാഹി മദ്യവുമായി ഡ്രൈവറും, അതിഥി തൊഴിലാളിയും എക്സൈസിന്റെ പിടിയിലായി.

നാദാപുരം വാണിമേൽ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ടി കെ അബ്ദുള്ള, വെസ്റ്റ് ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി സഹബിൻ എന്നിവരിൽ നിന്നാണ് ചൊക്ലി മേനപ്രം ഭാഗത്തു വച്ച് മാഹി മദ്യം പിടികൂടിയത്.

​കണ്ണൂർ ഐബിയുടെയും കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ മദ്യം കൊണ്ടുപോകുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്.

​

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378017/chokli-auto-80-liquor-bottles-arrest)