---
title: "ദീപ ലേഖയുടെ അപ്രതീക്ഷിത മരണം ; പ്രിയ സഹപ്രവർത്തകയെ അവസാനമായി  കാണാൻ ചൊക്ലിയിലേക്ക് ഒഴുകിയെത്തി ആരോഗ്യപ്രവർത്തകരും, നാട്ടുകാരും"
english_title: "Chokli Health Inspector Deepalekha Death Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377964/chokli-health-inspector-deepalekha-obituary"
published_at: "2026-08-11T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ae41588e4e_chokli-health-inspector-deepalekha.jpg"
keywords: ["Chokli", "Deepalekha", "Health Inspector", "Obituary", "Kannur  ---"]
---

# ദീപ ലേഖയുടെ അപ്രതീക്ഷിത മരണം ; പ്രിയ സഹപ്രവർത്തകയെ അവസാനമായി  കാണാൻ ചൊക്ലിയിലേക്ക് ഒഴുകിയെത്തി ആരോഗ്യപ്രവർത്തകരും, നാട്ടുകാരും

> **Lead Summary:** ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി യോഗത്തിനെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ച ഹെൽത്ത് ഇൻസ്പെക്ടർ ആർ. ദീപലേഖ ക്ക് നാടിന്റെ അന്ത്യാഞ്ജലി. ചൊക്ലികുടുംബാരോഗ്യ കേന്ദ്രത്തിലെ എച്ച്.ഐ ആയ വടകര മേപ്പയിൽ സിദ്ധസമാജത്തിനടുത്ത ശ്രീസ്ഥയിൽ ദീപലേഖ യാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്.

## Article Content

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി യോഗത്തിനെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ച ഹെൽത്ത് ഇൻസ്പെക്ടർ ആർ. ദീപലേഖ ക്ക് നാടിന്റെ അന്ത്യാഞ്ജലി. ചൊക്ലികുടുംബാരോഗ്യ കേന്ദ്രത്തിലെ എച്ച്.ഐ ആയ വടകര മേപ്പയിൽ സിദ്ധസമാജത്തിനടുത്ത ശ്രീസ്ഥയിൽ ദീപലേഖ യാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്.

പഞ്ചായത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിനു മുൻപായി ചെയർമാനുമായി സംസാരിച്ചു നിൽക്കേ തലയിൽ പിടിച്ച് കസേരയിലിരി ക്കാൻ ശ്രമിക്കുമ്പോൾ മുന്നിലെ മേശയിലേക്ക് മുഖമിടിച്ച് വീഴുകയായിരുന്നു. ഉടൻ പഞ്ചായത്തിന്റെ വാഹനത്തിൽ ചൊക്ലി മെഡിക്കൽ സെന്ററിലെത്തിക്കുകയും തുടർന്ന് ആംബുലൻസിൽ കണ്ണൂർ ചാലയിലെ സ്വകാര്യാസ്‌പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് സ്കൂട്ടറിൽ സഞ്ചരിക്കവേ

കൈനാട്ടിയിൽ വച്ച് അപകടമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന ദീപലേഖ മൂന്നാഴ്ച മുമ്പാണ് വീണ്ടും ജോലിക്കെത്തിയത്. നേരത്തെ പാനൂർ നഗരസഭയിലെ മേക്കുന്ന് പി.എച്ച്.സി യിൽ ജോലി ചെയ്‌തിരുന്ന ഇവർക്ക് അഞ്ചുമാസം മുമ്പാണ് ചൊക്ലിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. പുതിയ സർക്കാർ അധികാരമേറ്റതിനെ തുടർന്ന് കരട് പട്ടിക യിൽ മട്ടന്നൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. രോഗവിവരങ്ങൾ ധരിപ്പിച്ചതിനെ തുടർന്ന് തിങ്കളാഴ്‌ച ഇറങ്ങിയ സ്ഥലം മാറ്റ ഉത്തരവിൽ ഇവർക്ക് പിണറായിലേക്ക് മാറ്റം കിട്ടിയതായി പഞ്ചായത്തിലുള്ളവരോട് പറഞ്ഞിരുന്നുവത്രെ.

ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് രാവിലെ 11 മ ണിയോടെ പൊതു ദർശനത്തിനെത്തിച്ചപ്പോൾ ജീവിതത്തിൻ്റെ നാനാതുറകളിൽപ്പെട്ട നിരവധിയാളുകൾ അന്ത്യോപചാരമർപ്പി ക്കാനെത്തി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരോഗ്യ പ്രവർത്തകർ രാവിലെ തന്നെ സഹപ്രവർത്തകയെ അവസാന നോക്ക് കാണാൻ എത്തിയിരുന്നു. ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഷറഫ്, മുൻ മന്ത്രി കെ.പി.മോഹനൻ, പാനൂർ നഗരസഭാ ചെയർപേഴ്‌സൺ നൗഷത്ത് കൂടത്തിൽ, വൈസ് ചെയർപേഴ്‌സൺ ടി.എം.ബാബുരാജ്, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അനൂപ്,

വൈസ് പ്രസിഡൻറ് കെ.എം. സ‌പ്ന, പാട്യം പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപൻ മാസ്റ്റർ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സുരേന്ദ്രൻ, പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, പി.കെ.യൂസഫ്, എം.ഉദയൻ, പി.കെ.രാജൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തി. വിവിധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി റീത്തുകൾ സമർപ്പിക്കപ്പെട്ടു.

അച്ഛൻ: വി.എം.രാഘവൻ. അമ്മ: ഡയന പേൾ (ഗീത). ഭർത്താവ്: നാടകനടനും സംവിധായകനുമായ റിട്ട. ഹെൽത്ത് സൂപ്രവൈസർ സുരേഷ് ബാബു ശ്രീസ്ഥ. മകൾ: അമ്മലു ലക്ഷ്‌മി (എൻജീനീയർ - നൈഡർ ബംഗ്ളൂരു). സഹോദരൻ: ലിനീഷ് രാജ് (ബിസിനസ് - വടകര).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377964/chokli-health-inspector-deepalekha-obituary)