---
title: "മൊകേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുട്ടികൾക്കായി 'സ്വാതന്ത്ര സമരവും ഇന്ത്യൻ നാഷണൽ കോൺഗ്രസും' ക്വിസ് മത്സരം നടത്തി."
english_title: "Mokeri Congress Quiz Competition Independence Struggle"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377955/mokeri-congress-quiz-competition-independence"
published_at: "2026-08-11T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7adca88a97c_mokeri-congress-quiz-competition.jpg"
keywords: ["Mokeri", "Congress", "Quiz", "Independence"]
---

# മൊകേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുട്ടികൾക്കായി 'സ്വാതന്ത്ര സമരവും ഇന്ത്യൻ നാഷണൽ കോൺഗ്രസും' ക്വിസ് മത്സരം നടത്തി.

> **Lead Summary:** മൊകേരി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ 80ാം വാർഷികത്തോടനുബന്ധിച്ച് മൊകേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

## Article Content

മൊകേരി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ 80ാം വാർഷികത്തോടനുബന്ധിച്ച് മൊകേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ക്വിറ്റ് ഇന്ത്യാ ദിനത്തിലായിരുന്നു പരിപാടി. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായ് 'സ്വാതന്ത്ര്യ സമരവും ഇന്ത്യൻ നാഷണൽ കോൺഗ്രസും' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്.

ബ്ലോക്ക് കോൺഗ്രസ് ട്രഷറർ കെ. കൃഷ്ണൻ മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു. ഡോ. ശശിധരൻ കുനിയിൽ അധ്യക്ഷത വഹിച്ചു. ടി പ്രദീപൻ സ്വാഗതവും കെ സി രമേശൻ നന്ദിയും രേഖപ്പെടുത്തി.

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് എ.എം ജഗദീപൻ, ഗീത കൊമ്മേരി, മൊകേരി പഞ്ചായത്ത്‌ മെമ്പർ ചന്ദ്രലേഖ ആർ, ജിഷ വള്ള്യായി, വി. പി രാജേഷ് എന്നിവർ ആശംസകൾ അറിയിച്ചു.അധ്യാപകരായ പി.എം ദിനേശൻ, ആർ. കെ.രാജേഷ്, ഋത്വിക് എസ് ബാബു എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

പ്രിൻസിപ്പൽ കെ. അനിൽകുമാർ, ഡി സി സി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി, ജവഹർ ബാല മഞ്ച് കോഡിനേറ്റർ കെ.ടി.ശ്രീധരൻ, ഷിനോജ് സി. കെ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ക്വിസിന്റെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377955/mokeri-congress-quiz-competition-independence)