---
title: "നാദാപുരത്ത് ഹോട്ടൽ ജോലി ചെയ്തിരുന്ന  അതിഥി തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ"
english_title: "Nadapuram Kakkomvelli Migrant Worker Death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377953/nadapuram-kakkomvelli-migrant-worker-death"
published_at: "2026-08-11T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ad9a12649c_Untitled-6_copy.jpg"
keywords: []
---

# നാദാപുരത്ത് ഹോട്ടൽ ജോലി ചെയ്തിരുന്ന  അതിഥി തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** നാദാപുരം: കക്കംവെള്ളിയിലെ അൽഫാ റെസ്റ്റോറന്റിലെ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.ബിഹാർ കിഷൻഗഞ്ച് പാർലബാരി ആമ്പാരി സ്വദേശി ഖമറുദ്ദീന്റെ മകൻ മുഹമ്മദ് മസൂദ് ആണ് മരിച്ചത്.

## Article Content

നാദാപുരം: കക്കംവെള്ളിയിലെ അൽഫാ റെസ്റ്റോറന്റിലെ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.ബിഹാർ കിഷൻഗഞ്ച് പാർലബാരി ആമ്പാരി സ്വദേശി ഖമറുദ്ദീന്റെ മകൻ മുഹമ്മദ് മസൂദ് ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഇയാൾ താമസിക്കുന്ന റൂമിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ച ഉടൻ നാദാപുരം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

അൽഫാ റെസ്റ്റോറന്റിന്റെ ഉടമസ്ഥൻ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ മാനസിക സമ്മർദ്ദമോ വിഷമോ ഉള്ളവർക്ക് സഹായത്തിന് 14416 - ടെലി മാനസ് ഹെൽപ്ലൈനിൽ 24 മണിക്കൂറും ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377953/nadapuram-kakkomvelli-migrant-worker-death)