---
title: "'ഞാൻ കാശിക്ക് പോകുന്നു' ;  കത്തെഴുതി വച്ച് നാടുവിട്ട പെരിങ്ങത്തൂർ സ്വദേശിയായ 17 കാരനായി  കേരളത്തിന് പുറത്തേക്കും അന്വേഷണം"
english_title: "Kannur Plus Two Student Missing Letter Kashi Peringathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377924/kannur-plus-two-student-missing-letter-kashi-peringathur"
published_at: "2026-08-11T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7abe81dc012_Untitled-1_copy.jpg"
keywords: []
---

# 'ഞാൻ കാശിക്ക് പോകുന്നു' ;  കത്തെഴുതി വച്ച് നാടുവിട്ട പെരിങ്ങത്തൂർ സ്വദേശിയായ 17 കാരനായി  കേരളത്തിന് പുറത്തേക്കും അന്വേഷണം

> **Lead Summary:** കണ്ണൂർ: 'ഞാൻ കാശിക്ക് പോകുന്നു' എന്ന് കത്തെഴുതിവച്ച് പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പെരിങ്ങത്തൂർ സ്വദേശി ശിവസൂര്യ യെയാണ് 4 ദിവസമായി കാണാത്തത്.

## Article Content

കണ്ണൂർ: 'ഞാൻ കാശിക്ക് പോകുന്നു' എന്ന് കത്തെഴുതിവച്ച് പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പെരിങ്ങത്തൂർ സ്വദേശി ശിവസൂര്യ യെയാണ് 4 ദിവസമായി കാണാത്തത്.

'ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് ശിവസൂര്യ വീട്ടിൽ കത്തെഴുതിവച്ചിരിക്കുന്നത്.

മൊബൈൽ ഗെയിം അമിതമായി കളിക്കുന്നത് വിലക്കിയതോടെയാണ് കുട്ടി നാടുവിട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. ശിവസൂര്യയുടെ കൈയിലുണ്ടായിരുന്ന ഫോൺ അച്ഛൻ ജിഗീഷ് വാങ്ങിവെച്ചിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് വിദ്യാർഥി ഇറങ്ങിപ്പോയത്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.

കാണാതായ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മൊബൈൽ ഉപയോഗം നിരീക്ഷിക്കണമെന്നും മാനസിക സമ്മർദ്ദം ഉണ്ടാകാതെ കാണണമെന്നും അധികൃതർ രക്ഷിതാക്കൾക്ക് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377924/kannur-plus-two-student-missing-letter-kashi-peringathur)