---
title: "കളഞ്ഞുകിട്ടിയത് പണം, കാത്തുസൂക്ഷിച്ചത് സത്യസന്ധത ; ഈങ്ങയിൽ പീടികയിൽ  വിദ്യാർത്ഥികൾ മാതൃകയായി                        "
english_title: "engayilpeedika Students Return Lost Money Honesty"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377911/eengayilpeedika-students-return-lost-money-honesty"
published_at: "2026-08-11T10:45:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ab092c3de8_eengayilpeedika-students-return-lost-money.jpg"
keywords: ["Eengayilpeedika", "Students", "Honesty", "Lost Money"]
---

# കളഞ്ഞുകിട്ടിയത് പണം, കാത്തുസൂക്ഷിച്ചത് സത്യസന്ധത ; ഈങ്ങയിൽ പീടികയിൽ  വിദ്യാർത്ഥികൾ മാതൃകയായി                        

> **Lead Summary:** പാനൂർ:ഈങ്ങയിൽ പീടിക കലവറക്ക് സമീപം വച്ചു കളഞ്ഞു കിട്ടിയ പണം ഉടമക്ക് നൽകി വിദ്യാർത്ഥികൾ മാതൃകയായി. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൈഗ ബൈജു,കദീജ, നഫ്‌സിയ എന്നിവർക്കാണ് വഴിയിൽ നിന്നും പണം കളഞ്ഞു കിട്ടിയത്.

## Article Content

പാനൂർ:ഈങ്ങയിൽ പീടിക കലവറക്ക് സമീപം വച്ചു കളഞ്ഞു കിട്ടിയ പണം ഉടമക്ക് നൽകി വിദ്യാർത്ഥികൾ മാതൃകയായി. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൈഗ ബൈജു,കദീജ, നഫ്‌സിയ എന്നിവർക്കാണ് വഴിയിൽ നിന്നും പണം കളഞ്ഞു കിട്ടിയത്.

പണം കൈയിൽ കിട്ടിയ ഉടൻ തന്നെ കുട്ടികൾ ഈങ്ങയിൽ പീടിക ദേശീയ വായനശാലയുമായി ബന്ധപ്പെട്ടു. സോഷ്യൽ മീഡിയ വഴിയും വിവരം പ്രചരിപ്പിച്ചു.

വിവരം അറിഞ്ഞ് പണത്തിന്റെ ഉടമ വായനശാലയുമായി ബന്ധപ്പെട്ടു. വായനശാല കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ പണം യഥാർത്ഥ ഉടമക്ക് കൈമാറി.

വൈഗ ബൈജു വായനശാല ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. കുട്ടികളുടെ സത്യസന്ധതയെ വായനശാല ഭാരവാഹികൾ അഭിനന്ദിച്ചു.ചെറുപ്രായത്തിൽ തന്നെ സത്യസന്ധതയും ഉത്തരവാദിത്തവും കാണിച്ച കുട്ടികൾക്ക് നാട്ടുകാരിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377911/eengayilpeedika-students-return-lost-money-honesty)