---
title: "കുഴഞ്ഞുവീണ് മരിച്ച  ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയ്ക്ക് ഇന്ന്  ചൊക്ലിയുടെ യാത്രാമൊഴി ;  രാവിലെ 10.30ന് ചൊക്ലി പി.എച്ച്.സിയിൽ പൊതുദർശനം"
english_title: "Chokli Health Inspector Deepalekha Funeral Public Viewing Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377872/chokli-health-inspector-deepalekha-funeral-public-viewing"
published_at: "2026-08-11T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a8d71372db_chokli-health-inspector-deepalekha-funeral.jpg"
keywords: []
---

# കുഴഞ്ഞുവീണ് മരിച്ച  ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയ്ക്ക് ഇന്ന്  ചൊക്ലിയുടെ യാത്രാമൊഴി ;  രാവിലെ 10.30ന് ചൊക്ലി പി.എച്ച്.സിയിൽ പൊതുദർശനം

> **Lead Summary:** ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണ് അപ്രതീക്ഷിതമായി വിടപറഞ്ഞ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയ്ക്ക് നാളെ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകും.

## Article Content

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണ് അപ്രതീക്ഷിതമായി വിടപറഞ്ഞ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയ്ക്ക് നാളെ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകും.

ജോലി ചെയ്തിരുന്ന ഒളവിലം പി.എച്ച്.സിയിൽ രാവിലെ 10.30 മുതൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുമെന്ന് ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് അറിയിച്ചു. സഹപ്രവർത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കും.പൊതുദർശനത്തിന് ശേഷം മൃതദേഹം മേപ്പയ്യൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 1.30ന് മേപ്പയ്യൂരിലാണ് സംസ്കാരം.

ചൊക്ലി ഗ്രാമപഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പുള്ള തിരക്കിനിടെയാണ് ദീപലേഖ കുഴഞ്ഞുവീണത്. നിമിഷങ്ങൾക്കകം സംഭവിച്ച വേർപാട് സഹപ്രവർത്തകരെയും പഞ്ചായത്ത് ജീവനക്കാരെയും നാട്ടുകാരെയും ഞെട്ടലിലാഴ്ത്തി.

സേവനരംഗത്ത് സജീവമായിരുന്ന ദീപലേഖയുടെ വിയോഗം ചൊക്ലിയുടെ പൊതുസമൂഹത്തിന് വലിയ നഷ്ടമാണ്. തലശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, എം.എൽ.എമാരായ ടി.വി. രാജേഷ്, കെ.കെ. രാഗേഷ് എന്നിവരടക്കം നിരവധി പേർ ഇന്ന് അന്തിമോപചാരമർപ്പിച്ചു.നാടക നടൻ സുരേഷ് ബാബു ശ്രീസ്ഥയുടെ ഭാര്യയാണ് ദീപലേഖ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377872/chokli-health-inspector-deepalekha-funeral-public-viewing)