---
title: "പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടന്നു"
english_title: "Pookom Sri Chokkilot Moilom Siva Temple Mahaganapathi Homam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377780/pookom-chokkilot-moilom-siva-temple-mahaganapathi-homam"
published_at: "2026-08-10T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a799f47abb7f_pookom-chokkilot-moilom-siva-temple.jpg"
keywords: []
---

# പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടന്നു

> **Lead Summary:** പൂക്കോം: പൂക്കോം ശ്രീ ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി മഹാഗണപതിഹോമം നടന്നു. രാവിലെ ആറിന് ആരംഭിച്ച മഹാഗണപതിഹോമത്തിന് സൂര്യകാലടി മന സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. വിഷ്ണു നമ്പൂതിരി സഹകാർമികനായി. തുടർന്ന് പ്രസാദവിതരണവും പ്രസാദഊട്ടും നടന്നു.

## Article Content

പൂക്കോം: പൂക്കോം ശ്രീ ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി മഹാഗണപതിഹോമം നടന്നു. രാവിലെ ആറിന് ആരംഭിച്ച മഹാഗണപതിഹോമത്തിന് സൂര്യകാലടി മന സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. വിഷ്ണു നമ്പൂതിരി സഹകാർമികനായി. തുടർന്ന് പ്രസാദവിതരണവും പ്രസാദഊട്ടും നടന്നു.

പ്രതിമാസ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഗണപതിഹോമം, ഉദയാസ്തമനപൂജ, പ്രസാദഊട്ട് എന്നിവ നടന്നു.

ആഗസ്റ്റ് 10ന് പ്രതിമാസ തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി അഭിഷേകം, ഗണപതിഹോമം, തൃകാലപൂജ, ദ്രവ്യരുദ്രാഭിഷേകം, പ്രസാദഊട്ട്, ഭഗവതിസേവ എന്നിവ നടക്കും. കൈതപ്രം മംഗലം വസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

ആഗസ്റ്റ് 12ന് രാവിലെ ആറു മുതൽ മാനസസരോവരത്തിൽ കർക്കിടകവാവ് ബലിതർപ്പണം ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377780/pookom-chokkilot-moilom-siva-temple-mahaganapathi-homam)