---
title: "പെരിങ്ങളം പ്രാഥമിക ആരോഗ്യകേന്ദ്രം ശുചീകരിച്ച് സേവാഭാരതി"
english_title: "Peringalam PHC Cleaned Seva Bharati Volunteers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377764/peringalam-phc-cleaned-seva-bharati"
published_at: "2026-08-10T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79939b99e93_peringalam-phc-cleaned.jpg"
keywords: ["Peringalam", "Primary Health Centre", "Seva Bharati", "Panoor"]
---

# പെരിങ്ങളം പ്രാഥമിക ആരോഗ്യകേന്ദ്രം ശുചീകരിച്ച് സേവാഭാരതി

> **Lead Summary:** പെരിങ്ങളം: അണിയാരത്തെ പെരിങ്ങളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മുകൾഭാഗം സേവാഭാരതി യൂണിറ്റ് പ്രവർത്തകർ ശുചീകരിച്ചു.കെട്ടിടത്തിന്റെ മുകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതും നിർമാണാവശിഷ്ടങ്ങളായ പൂഴിയും സിമന്റും നീക്കം ചെയ്യാതെ കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശുചീകരണം നടത്തിയത്.

## Article Content

പെരിങ്ങളം: അണിയാരത്തെ പെരിങ്ങളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മുകൾഭാഗം സേവാഭാരതി യൂണിറ്റ് പ്രവർത്തകർ ശുചീകരിച്ചു.കെട്ടിടത്തിന്റെ മുകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതും നിർമാണാവശിഷ്ടങ്ങളായ പൂഴിയും സിമന്റും നീക്കം ചെയ്യാതെ കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശുചീകരണം നടത്തിയത്.

വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്ന ദ്വാരങ്ങളും പൈപ്പുകളുംഅടഞ്ഞുകിടന്നതിനാൽ മഴക്കാലത്ത് കെട്ടിടത്തിനുള്ളിൽ ചോർച്ചയും ചുമരുകൾ നനഞ്ഞ നിലയിലുമായിരുന്നു.

ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ സേവാഭാരതി പ്രവർത്തകർ സ്ലാബ് മുഴുവനും വൃത്തിയാക്കി കെട്ടിക്കിടന്ന വെള്ളം പൂർണമായും നീക്കം ചെയ്തു.

എന്നാൽ സൺഷെയ്ഡ് ഭാഗവും കെട്ടിടത്തിന്റെ നാലുഭാഗവും ഇനിയും ശുചീകരിക്കാനുണ്ട്. ഇവിടങ്ങളിലെ മാലിന്യങ്ങളും അടഞ്ഞുകിടക്കുന്ന വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളും അടിയന്തരമായി വൃത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നു.

എം. പ്രകാശൻ, ടി. വിജയൻ, കെ.ടി. വിവേഷ്, കെ. പ്രമോദ്, കെ. എം വിജേഷ്, എം. ശബരീഷ്, കെ. ജനീഷ്, കെ. ബെന്നി, കെ. ബൈജു, കെ. എം. സ്മിനു എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377764/peringalam-phc-cleaned-seva-bharati)