---
title: "ചൊക്ലിയിൽ പണം വച്ച് ചീട്ടുകളി ; അഞ്ച് പേർ പിടിയിൽ,30,000 രൂപയും പിടികൂടി."
english_title: "Chokli Card Gambling Five Arrested 30000 Seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377762/chokli-card-gambling-five-arrested-30000-seized"
published_at: "2026-08-10T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79959471b3d_chokli-card-gambling-5-arrested-30000.jpg"
keywords: []
---

# ചൊക്ലിയിൽ പണം വച്ച് ചീട്ടുകളി ; അഞ്ച് പേർ പിടിയിൽ,30,000 രൂപയും പിടികൂടി.

> **Lead Summary:** ചൊക്ലി: പണം പന്തയം വെച്ച് ചീട്ടുകളി നടത്തിയ അഞ്ച് പേരെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് നിന്ന് 30,035 രൂപയും പിടിച്ചെടുത്തു.ഞായറാഴ്ച പുലർച്ചെ 3.30 ഓടെ നിടുമ്പ്രം ആർ.സി. പീടികയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് സംഭവം.

## Article Content

ചൊക്ലി: പണം പന്തയം വെച്ച് ചീട്ടുകളി നടത്തിയ അഞ്ച് പേരെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് നിന്ന് 30,035 രൂപയും പിടിച്ചെടുത്തു.ഞായറാഴ്ച പുലർച്ചെ 3.30 ഓടെ നിടുമ്പ്രം ആർ.സി. പീടികയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് സംഭവം.

സബ് ഇൻസ്പെക്ടർ ഷഫാത്ത് മുബാറക്കിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചൂതാട്ട സംഘത്തെ പിടികൂടിയത്.

പാറാൽ അനന്തത്തിൽ സി. രമിത് (35),ചൊക്ലി മേനപ്രത്തെ കുന്നുമ്മൽ കണ്ടി ഷെഫിൻ (36),പള്ളൂർ വലിയ പറമ്പത്തെ വി.പി. സിറാജ് (46)

തലശ്ശേരി കേളോത്ത് ഹൗസിൽ യു. രമേശൻ (41),തൂവക്കുന്ന് മത്തത്ത് പവിത്രൻ (49)ഇവരിൽ നിന്നാണ് 30,035 രൂപയും ചീട്ടുകളും പൊലീസ് കണ്ടെടുത്തത്. പ്രതികൾക്കെതിരെ ചൂതാട്ട നിരോധന നിയമപ്രകാരം കേസെടുത്തു.

പ്രദേശത്ത് ചൂതാട്ടം വ്യാപകമാകുന്നതായി പരാതി ലഭിച്ചിരുന്നതായി പോലീസ് അറിയിച്ചു. കർശന പരിശോധന തുടരുമെന്നും പോലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377762/chokli-card-gambling-five-arrested-30000-seized)