---
title: "പുസ്തക പൂക്കാലം ; പാനൂർ പി.ആർ ലൈബ്രറി  പുത്തൂരിൽ പുസ്തക പയറ്റും ചർച്ചയും നടത്തി"
english_title: "Panur PR Library Pusthaka Pookalam Book Discussion Chandran Master"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377736/panur-pr-library-pusthaka-pookalam-discussion"
published_at: "2026-08-10T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a797dc37e3e4_panur-pr-library-pusthaka-pookalam_copy.jpg"
keywords: ["PR Library Panur", "Pusthaka Pookalam", "KP Chandran", "Puthur"]
---

# പുസ്തക പൂക്കാലം ; പാനൂർ പി.ആർ ലൈബ്രറി  പുത്തൂരിൽ പുസ്തക പയറ്റും ചർച്ചയും നടത്തി

> **Lead Summary:** പാനൂർ: പി.ആർ ലൈബ്രറി പാനൂരിന്റെ ആഭിമുഖ്യത്തിൽ പുത്തൂരിൽ പുസ്തക പയറ്റും ചർച്ചയും സംഘടിപ്പിച്ചു.ലൈബ്രറി നടത്തുന്ന പുസ്തകപ്പയറ്റിന്റെയും താലൂക്ക് ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ച 'പുസ്തക പൂക്കാലം' പദ്ധതിയുടെയും ഭാഗമായാണ് പരിപാടി. കെ.പി. ചന്ദ്രൻ മാസ്റ്റർ രചിച്ച 'സോഷ്യലിസ്റ്റ് പ്രസ്ഥാനം പിന്നിട്ട പാതകൾ' എന്ന പുസ്തകത്തെക്കുറിച്ചാണ് ചർച്ച നടന്നത്.

## Article Content

പാനൂർ: പി.ആർ ലൈബ്രറി പാനൂരിന്റെ ആഭിമുഖ്യത്തിൽ പുത്തൂരിൽ പുസ്തക പയറ്റും ചർച്ചയും സംഘടിപ്പിച്ചു.ലൈബ്രറി നടത്തുന്ന പുസ്തകപ്പയറ്റിന്റെയും താലൂക്ക് ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ച 'പുസ്തക പൂക്കാലം' പദ്ധതിയുടെയും ഭാഗമായാണ് പരിപാടി. കെ.പി. ചന്ദ്രൻ മാസ്റ്റർ രചിച്ച 'സോഷ്യലിസ്റ്റ് പ്രസ്ഥാനം പിന്നിട്ട പാതകൾ' എന്ന പുസ്തകത്തെക്കുറിച്ചാണ് ചർച്ച നടന്നത്.

പുത്തൂർ പി.ആർ ജന്മശതാബ്ദി മന്ദിരത്തിൽ നടന്ന ചർച്ച എ. യതീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. സിനിമ-സീരിയൽ താരം സൂരജ് സൺ മുഖ്യാതിഥിയായി പുസ്തകങ്ങൾ ഏറ്റുവാങ്ങി.

രവീന്ദ്രൻ കുന്നോത്ത് പദ്ധതി വിശദീകരിച്ചു. അഡ്വ. കെ.സി. അംജത് മുനീർ ആമുഖ ഭാഷണവും കെ.കെ. ജയപ്രകാശ് പുസ്തക വിവരണവും നടത്തി.

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ.പി. സമീറ, കരുവാങ്കണ്ടി ബാലൻ, ഒ.പി. ഷീജ, കെ. സിനി, ഒ. മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ചടങ്ങിന് ശേഷം ചീളിൽ ശോഭ, റീജ മനോജ്, ചിത്ര പുരുഷോത്തമൻ, എം. ആഷിമ എന്നിവർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377736/panur-pr-library-pusthaka-pookalam-discussion)