---
title: "പയ്യോളി സ്വദേശിനിയായ ഗർഭിണി  ചികിത്സയിലിരിക്കെ മരിച്ചു ; ഭർതൃവീട്ടിലെ പീഡനം  ആരോപിച്ച് ബന്ധുക്കൾ"
english_title: "Payyoli Pregnant Woman Dies Kozhikode Medical College Husband Accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377725/payyoli-pregnant-woman-dies-kozhikode-medical-college-husband-accused"
published_at: "2026-08-10T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7973359a5f9_payyoli-shamima-death-husband.jpg"
keywords: []
---

# പയ്യോളി സ്വദേശിനിയായ ഗർഭിണി  ചികിത്സയിലിരിക്കെ മരിച്ചു ; ഭർതൃവീട്ടിലെ പീഡനം  ആരോപിച്ച് ബന്ധുക്കൾ

> **Lead Summary:** കോഴിക്കോട്: പയ്യോളി സ്വദേശിനിയായ 6 മാസം ഗർഭിണി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ബന്ധുക്കൾ ഗുരുതര ആരോപണവുമായി രംഗത്ത്.

## Article Content

കോഴിക്കോട്: പയ്യോളി സ്വദേശിനിയായ 6 മാസം ഗർഭിണി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ബന്ധുക്കൾ ഗുരുതര ആരോപണവുമായി രംഗത്ത്.

പയ്യോളി സ്വദേശി ഷമീമ (28) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. ഒന്നരമാസം മുമ്പ് ഭർത്താവ് നവാസിന്റെ അരിക്കുളത്തെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഷമീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഷമീമയെ ഭർത്താവ് നവാസ് നിരന്തരം ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ ആരോപിച്ചു. നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഷമീമ പലതവണ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നതായും, കഴിഞ്ഞ ദിവസം തന്നെയും നവാസ് ആക്രമിച്ചതായും സഹോദരൻ പൊലീസിന് മൊഴി നൽകി.3 വർഷം മുമ്പായിരുന്നു ഷമീമയുടെയും നവാസിന്റെയും വിവാഹം. ആദ്യവിവാഹത്തിൽ ഷമീമയ്ക്ക് ഒരു മകളുണ്ട്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എന്നാൽ ആരോപണങ്ങൾ ഭർത്താവിന്റെ കുടുംബം നിഷേധിച്ചു. ഷമീമയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അവരുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377725/payyoli-pregnant-woman-dies-kozhikode-medical-college-husband-accused)