---
title: "പള്ളൂരിൽ വ്യാജ നോട്ട് നൽകി കബളിപ്പിച്ച നാല് യുവാക്കൾ പിടിയിൽ"
english_title: "Palloor Fake Currency Case Four Youth Arrested Vayalam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377715/palloor-fake-currency-notes-4-youth-arrested"
published_at: "2026-08-10T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a796c468e697_palloor-fake-currency-notes-4-youth.jpg"
keywords: ["Palloor", "Fake Currency", "Vayalam", "Fraud", "Case"]
---

# പള്ളൂരിൽ വ്യാജ നോട്ട് നൽകി കബളിപ്പിച്ച നാല് യുവാക്കൾ പിടിയിൽ

> **Lead Summary:** പള്ളൂർ: പള്ളൂർ മേഖലയിൽ വ്യാജ അഞ്ഞൂറ് രൂപ നോട്ടുകൾ നൽകി വ്യാപാരികളെ കബളിപ്പിച്ച കേസിൽ നാല് യുവാക്കളെ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. വളയം സ്വദേശികളാണ് പിടിയിലായത്.

## Article Content

പള്ളൂർ: പള്ളൂർ മേഖലയിൽ വ്യാജ അഞ്ഞൂറ് രൂപ നോട്ടുകൾ നൽകി വ്യാപാരികളെ കബളിപ്പിച്ച കേസിൽ നാല് യുവാക്കളെ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. വളയം സ്വദേശികളാണ് പിടിയിലായത്.

പെട്രോൾ പമ്പുകളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി ഇവർ വ്യാപകമായി വ്യാജ നോട്ടുകൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്.

അഞ്ഞൂറ് രൂപ നോട്ടുകളോട് ഏറെ സാദൃശ്യമുള്ള വ്യാജ നോട്ടുകളാണ് ഇടപാടുകൾക്കായി ഉപയോഗിച്ചത്.പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഓൺലൈൻ വഴിയാണ് വ്യാജ നോട്ടുകൾ വാങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377715/palloor-fake-currency-notes-4-youth-arrested)