---
title: "ക്വിറ്റിന്ത്യാ ദിനത്തിൽ അനീതിക്കും, തൊഴിലില്ലായ്മക്കുമെതിരെ ആർ.വൈ.ജെ.ഡി പാനൂരിൽ 'യുവഭേരി ' സംഘടിപ്പിച്ചു"
english_title: "RJDUva Bheri Protest Panur Quit India Day Unemployment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377701/rjduva-bheri-protest-panur-quit-india-day"
published_at: "2026-08-10T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a796383c8414_rjduva-bheri-protest-panur-quit-india-day.jpg"
keywords: []
---

# ക്വിറ്റിന്ത്യാ ദിനത്തിൽ അനീതിക്കും, തൊഴിലില്ലായ്മക്കുമെതിരെ ആർ.വൈ.ജെ.ഡി പാനൂരിൽ 'യുവഭേരി ' സംഘടിപ്പിച്ചു

> **Lead Summary:** പാനൂർ: ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനീതി, അഴിമതി, തൊഴിലില്ലായ്മ എന്നിവക്കെതിരെ രാഷ്ട്രീയ യുവജനതാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ 'യുവഭേരി' സംഘടിപ്പിച്ചു.

## Article Content

പാനൂർ: ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനീതി, അഴിമതി, തൊഴിലില്ലായ്മ എന്നിവക്കെതിരെ രാഷ്ട്രീയ യുവജനതാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ 'യുവഭേരി' സംഘടിപ്പിച്ചു.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ അട്ടിമറിച്ചും,കുറ്റമറ്റ രീതിയിൽ നടന്ന വന്നിരുന്നയുവാക്കളുടെ തൊഴിൽ സ്വപ്നത്തിലേക്കുള്ള 'നീറ്റ്' പ്രവേശന പരീക്ഷയsക്കം അഴിമതിയിൽ മുക്കി ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിൻ്റെ ഭാവിയെ ഇരുട്ടിലാക്കുകയാണ് നരേന്ദ്രമോദി സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് പി.കെ.പ്രവീൺ എം.എൽ.എ പറഞ്ഞു.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെഅനീതിക്കും,

അഴിമതിക്കും ,തൊഴിലില്ലായ്മക്കുമെതിരെ ക്വിറ്റിന്ത്യദിനത്തിൽ രാഷ്ട്രീയ യുവജനതാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ 'യുവഭേരി ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ഇസ്രയേൽ - ഇറാൻ യുദ്ധത്തിൽ സ്വന്തം നിലപാട് പോലും പുറത്ത് പറയാൻ ധൈര്യം കാട്ടാതെ ചേരിചേരാ നയത്തിന് വിരുദ്ധമായി വമ്പൻരാജ്യങ്ങളെ പ്രീതിപ്പെടുത്താനാണ് എൻ.ഡി.എ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് വി.പി.യദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.മുഷറഫ് ,സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി.സായന്ത്, സംസ്ഥാന ട്രഷറർ കെ.സിനി, മണ്ഡലം പ്രസിഡണ്ട് എം.കെ.രഞ്ജിത്ത്, ആർ.ജെ.ഡി ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ.ജയപ്രകാശ്, മണ്ഡലം പ്രസിഡണ്ട് പി.ദിനേശൻ,

എസ്.എസ്.എ .ഐ മണ്ഡലം പ്രസിഡണ്ട് വിധു എസ് വിനിൽ, ഷിജിന പ്രമോദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377701/rjduva-bheri-protest-panur-quit-india-day)