---
title: "പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം: ലോക് നിവാസിൽ ചുമർചിത്ര രചന തുടങ്ങി"
english_title: "Mayyazhi Artists Paint 9 Meter Mural At Puducherry Lok Nivas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377695/mayyazhi-mural-painting-puducherry-lok-nivas"
published_at: "2026-08-10T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a795f84384c7_mayyazhi-mural-painting-puducherry-lok-nivas.jpg"
keywords: []
---

# പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം: ലോക് നിവാസിൽ ചുമർചിത്ര രചന തുടങ്ങി

> **Lead Summary:** > മയ്യഴി: "പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം" എന്ന പേരിൽ മയ്യഴിയിലെ പ്രശസ്ത ചിത്രകാരി കെ.ഇ. സുലോചനയുടെ നേതൃത്വത്തിൽ പുതുച്ചേരി ലോക് നിവാസിൽ ചുമർചിത്ര രചനയ്ക്ക് തുടക്കമായി.

## Article Content

> മയ്യഴി: "പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം" എന്ന പേരിൽ മയ്യഴിയിലെ പ്രശസ്ത ചിത്രകാരി കെ.ഇ. സുലോചനയുടെ നേതൃത്വത്തിൽ പുതുച്ചേരി ലോക് നിവാസിൽ ചുമർചിത്ര രചനയ്ക്ക് തുടക്കമായി.

പുതുച്ചേരിയുടെ പ്രഥമ വനിത ബീന കൈലാസനാഥനും ലെഫ്. ഗവർണർ കെ. കൈലാസനാഥൻ്റെ മാതാവ് ലീല ഗോവിന്ദനും സാന്നിധ്യത്തിലാണ് രചനയുടെ ഉദ്ഘാടനം നടന്നത്.

പുതുച്ചേരിയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെ കലയും സംസ്കാരവും ഇഴചേർന്ന 9 മീറ്റർ നീളമുള്ള ചുമർചിത്രമാണ് ലോക് നിവാസിൽ വിരിയുന്നത്.

ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഈ കലാ സംരംഭത്തിൽ ഇരുപതോളം ചിത്രകാരന്മാർ പങ്കാളികളാകും. ഇതോടൊപ്പം ലെഫ്. ഗവർണറുടെ ചേമ്പറിലെ ചുമരിൽ അനന്തശയന ചിത്രവും ഒരുക്കുന്നുണ്ട്.

മയ്യഴിയുടെ കലാ സംസ്കാരം പുതുച്ചേരിയിലെ ഔദ്യോഗിക വസതിയിൽ എത്തിക്കുന്ന ഈ സംരംഭം ഇരുനാടുകൾ തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് സംഘാടകർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377695/mayyazhi-mural-painting-puducherry-lok-nivas)