---
title: "കണ്ണൂരിൽ  മരം മുറിക്കുന്നതിനിടെ ദേഹത്ത് മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Kannur Alakode Tree Cutting Accident Worker Dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377673/kannur-alakode-tree-cutting-accident-worker-dies"
published_at: "2026-08-10T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a793f0073ea7_kannur-alakode-tree-cutting-accident.jpg"
keywords: []
---

# കണ്ണൂരിൽ  മരം മുറിക്കുന്നതിനിടെ ദേഹത്ത് മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: ആലക്കോട് ഉദയഗിരി പഞ്ചായത്തിലെ ലഡാക്കിൽ മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. ലഡാക്ക് പുതുശ്ശേരി മോഹനൻ ആണ് മരിച്ചത്.

## Article Content

കണ്ണൂർ: ആലക്കോട് ഉദയഗിരി പഞ്ചായത്തിലെ ലഡാക്കിൽ മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. ലഡാക്ക് പുതുശ്ശേരി മോഹനൻ ആണ് മരിച്ചത്.

മൂന്നാംതോടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച മരം പെട്ടെന്ന് തലയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെമ്മരന്റെയും നാരായണിയുടെയും മകനാണ് മോഹനൻ. ഭാര്യ: മിനി. മക്കൾ: സ്നേഹ, സേതു. സഹോദരങ്ങൾ: കൃഷ്ണൻ, വിജയൻ.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും. സംഭവമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തി.

മരം മുറിക്കുന്നതിനിടെയുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377673/kannur-alakode-tree-cutting-accident-worker-dies)