---
title: "അർജുൻ ആയങ്കി റിമാൻഡിൽ ; തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി"
english_title: "Arjun Ayanki Remanded To Thalassery Sub Jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377641/arjun-ayanki-remanded-thalassery-sub-jail"
published_at: "2026-08-09T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77db3c164f3_arjun-ayanki-arrested-kannur.jpg"
keywords: []
---

# അർജുൻ ആയങ്കി റിമാൻഡിൽ ; തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി

> **Lead Summary:** കണ്ണൂർ: നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ കോടതി റിമാൻഡ് ചെയ്തു. തുടർന്ന് ഇയാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.

## Article Content

കണ്ണൂർ: നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ കോടതി റിമാൻഡ് ചെയ്തു. തുടർന്ന് ഇയാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.

കൂത്തുപമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ റിമാൻഡ് ചെയ്തിരിക്കുന്നത്.

അർജുനെതിരെ ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാളെ കണ്ണൂർ കോടതിയിൽ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ സമർപ്പിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമാണ് തുടർ നടപടികൾ.അതേസമയം, അർജുൻ ആയങ്കി ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

സോഷ്യൽ മീഡിയ വഴി പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, വധശ്രമം, സ്വർണം പൊട്ടിക്കൽ തുടങ്ങിയ കേസുകളിലും അർജുൻ പ്രതിയാണ്. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്ന് രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377641/arjun-ayanki-remanded-thalassery-sub-jail)