---
title: "ചൊക്ലിയിൽ രണ്ട് സംഭവങ്ങളിലായി  പ്ലസ്ടു  വിദ്യാർത്ഥിയെയും, 87 കാരനെയും  കാണാനില്ലെന്ന് പരാതി ; അന്വേഷണം ഊർജിതം."
english_title: "Chokli Two People Missing Plus Two Student And 87 Year Old Man"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377543/chokli-two-people-missing-student-elderly-search"
published_at: "2026-08-08T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a776d70c8f58_chokli-two-people-missing-student.jpg"
keywords: ["Chokli", "Plus Two Student", "KP Balan", "Missing"]
---

# ചൊക്ലിയിൽ രണ്ട് സംഭവങ്ങളിലായി  പ്ലസ്ടു  വിദ്യാർത്ഥിയെയും, 87 കാരനെയും  കാണാനില്ലെന്ന് പരാതി ; അന്വേഷണം ഊർജിതം.

> **Lead Summary:** ചൊക്ലി: ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് സംഭവങ്ങളിലായി രണ്ട് പേരെ കാണാതായി. ഇവരെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

## Article Content

ചൊക്ലി: ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് സംഭവങ്ങളിലായി രണ്ട് പേരെ കാണാതായി. ഇവരെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശി പാറേമ്മൽ ശിവസൂര്യ (17)യെയാണ് ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ കാണാതായത്. ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ശിവസൂര്യ.

മറ്റൊരു സംഭവത്തിൽ കാക്കയങ്ങാട് കളരിപ്പറമ്പത്ത് മീത്തൽ സ്വദേശി കെ.പി ബാലൻ (87)നെയാണ് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ കാണാതായത്. മകളായ മേക്കുന്നിലെ എ.പി സരിതക്കൊപ്പമാണ് ബാലൻ താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം തിരിച്ചെത്തിയില്ല.

രണ്ട് സംഭവങ്ങളിലും ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലൊ, ചൊക്ലി പൊലീസുമായി ബന്ധപ്പെടണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377543/chokli-two-people-missing-student-elderly-search)