---
title: "അർജുൻ ആയങ്കി പൊലീസിന്റെ  കൈയെത്തും ദൂരത്ത് ;  21 പേരും, ഒളിവിൽ പോയ കാറും കസ്റ്റഡിയിൽ"
english_title: "Arjun Ayanki On The Run Car Seized 21 People In Custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377540/arjun-ayanki-on-the-run-car-seized-21-people-in-custody"
published_at: "2026-08-08T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76e65a1d316_arjun-ayanki-friends-custody.jpg"
keywords: []
---

# അർജുൻ ആയങ്കി പൊലീസിന്റെ  കൈയെത്തും ദൂരത്ത് ;  21 പേരും, ഒളിവിൽ പോയ കാറും കസ്റ്റഡിയിൽ

> **Lead Summary:** കണ്ണൂർ: അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി പൊലീസിന്റെ കൈയെത്തും ദൂരത്ത്.

## Article Content

കണ്ണൂർ: അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി പൊലീസിന്റെ കൈയെത്തും ദൂരത്ത്.

അർജുൻ ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കണ്ണൂർ വളപട്ടണം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വളപ്പണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു വാഹനം. അർജുന്റെ ഭാര്യയുടെ പേരിലുള്ളതാണ് ഈ കാർ.

ചൊവ്വാഴ്ച യാത്ര ചെയ്ത് ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ ഇപ്പോൾ കണ്ണൂരിൽ നിന്നും അർജുൻ വീണ്ടും മുങ്ങിയതായാണ് സംശയം.

അർജുനുമായി അടുപ്പമുള്ള 21 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവരിൽ നിന്ന് അർജുന്റെ ഒളിസ്ഥലത്തെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഒളിവിൽ തുടരുമ്പോഴും സാമൂഹിക മാധ്യമങ്ങൾ വഴി അർജുന്റെ പ്രകോപനപരമായ പോസ്റ്റുകൾ തുടരുകയാണ്. വധശ്രമം, സ്വർണം പൊട്ടിക്കൽ, പൊലീസുകാരെ ഭീഷണിപ്പെടുത്തൽ അടക്കമുള്ള കേസുകളിലെ പ്രതിയാണ് അർജുൻ ആയങ്കി.എത്രയും വേഗം അർജുനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377540/arjun-ayanki-on-the-run-car-seized-21-people-in-custody)