---
title: "മദ്യപിച്ച് ഡ്രൈവർ ഓടിച്ച ഗുഡ്സ് ഓട്ടോ കാറിലിടിച്ചു ; കേസെടുത്ത് പാനൂർ പൊലീസ്"
english_title: "Panur Goods Auto Drunk Driving Accident Case Registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377530/panur-goods-auto-drunk-driving-accident-case-registered"
published_at: "2026-08-08T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a775853683fb_Untitled-3_copy.jpg"
keywords: []
---

# മദ്യപിച്ച് ഡ്രൈവർ ഓടിച്ച ഗുഡ്സ് ഓട്ടോ കാറിലിടിച്ചു ; കേസെടുത്ത് പാനൂർ പൊലീസ്

> **Lead Summary:** പാനൂർ: മദ്യപിച്ച് ഗുഡ്സ് ഓട്ടോ ഓടിച്ച ഡ്രൈവർ കാറിലിടിച്ച സംഭവത്തിൽ പാനൂർ പൊലീസ് കേസെടുത്തു.വള്ള്യായി നവോദയ റോഡിൽ വച്ചാണ് അപകടമുണ്ടായത്. KL 58 Q 9193 നമ്പർ ഗുഡ്സ് ഓട്ടോയാണ് KL 58 X 5566 നമ്പർ കാറിൽ പിന്നിൽ നിന്ന് ഇടിച്ചത്.

## Article Content

പാനൂർ: മദ്യപിച്ച് ഗുഡ്സ് ഓട്ടോ ഓടിച്ച ഡ്രൈവർ കാറിലിടിച്ച സംഭവത്തിൽ പാനൂർ പൊലീസ് കേസെടുത്തു.വള്ള്യായി നവോദയ റോഡിൽ വച്ചാണ് അപകടമുണ്ടായത്. KL 58 Q 9193 നമ്പർ ഗുഡ്സ് ഓട്ടോയാണ് KL 58 X 5566 നമ്പർ കാറിൽ പിന്നിൽ നിന്ന് ഇടിച്ചത്.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. തുടർന്ന് സ്ഥലത്ത് വച്ച് ആൽക്കോമീറ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഡ്രൈവർ മദ്യപിച്ചതായി സ്ഥിരീകരിച്ചത്.

മദ്യപിച്ച് വാഹനമോടിച്ചതിനും അശ്രദ്ധമായ ഡ്രൈവിംഗിനും ഡ്രൈവർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു. അപകടത്തിൽ ആളുകൾക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.വാഹനങ്ങൾക്കും നേരിയ കേടുപാടുകൾ സംഭവിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377530/panur-goods-auto-drunk-driving-accident-case-registered)