---
title: "പാനൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് പരിക്ക്"
english_title: "Panur Lorry Hits Scooter Woman Injured Case Registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377517/panur-lorry-hits-scooter-woman-injured"
published_at: "2026-08-08T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71fe2cb7c52_panur-bus-accident-scooter-youth.jpg"
keywords: []
---

# പാനൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് പരിക്ക്

> **Lead Summary:** പാനൂർ: പാനൂരിൽ ലോറി സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്കേറ്റു. പാനൂർ പൊലീസ് കേസെടുത്തു.

## Article Content

പാനൂർ: പാനൂരിൽ ലോറി സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്കേറ്റു. പാനൂർ പൊലീസ് കേസെടുത്തു.

പാനൂർ ഭാഗത്തു നിന്ന് ചെണ്ടയാടേക്ക് KL 58 AJ 6558 നമ്പർ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന കുനുമ്മൽ മീത്തലെ വാര്യൻ കണ്ടിയിൽ ഫാത്തിമത്ത് മുഫ്‌ലിത(23)ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

പിന്നാലെ വരികയായിരുന്ന KL 13 N 3925 നമ്പർ ലോറി മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തെറിച്ച് യുവതി റോഡിലേക്ക് വീഴുകയായിരുന്നു.

ഉടൻ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ പൊലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377517/panur-lorry-hits-scooter-woman-injured)