---
title: "ഓൾ കൈന്റ്സ് ഓഫ് വെൽഡേർസ് അസോസിയേഷൻ മെമ്പേഴ്സ് മീറ്റും സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ആഗസ്റ്റ് 9 ന് മാഹിയിൽ"
english_title: "AKWA Members Meet Free Eye Camp Mahe August 9"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377449/akwa-members-meet-free-eye-camp-mahe"
published_at: "2026-08-08T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76f00f2c5ce_akwa-members-meet-free-eye.jpg"
keywords: []
---

# ഓൾ കൈന്റ്സ് ഓഫ് വെൽഡേർസ് അസോസിയേഷൻ മെമ്പേഴ്സ് മീറ്റും സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ആഗസ്റ്റ് 9 ന് മാഹിയിൽ

> **Lead Summary:** മാഹി: ഓൾ കൈന്റ്സ് ഓഫ് വെൽഡേർസ് അസോസിയേഷൻ തലശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പേഴ്സ് മീറ്റും സൗജന്യ നേത്ര പരിശോധന ക്യാമ്പും നാളെ മാഹിയിൽ നടക്കും.

## Article Content

മാഹി: ഓൾ കൈന്റ്സ് ഓഫ് വെൽഡേർസ് അസോസിയേഷൻ തലശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പേഴ്സ് മീറ്റും സൗജന്യ നേത്ര പരിശോധന ക്യാമ്പും നാളെ മാഹിയിൽ നടക്കും.

ആഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 10 മണിക്ക് മാഹി ഫിഷർമാൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. എ.കെ.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് ജവഹർ കോഴിക്കോട് മെമ്പേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യും.

കണ്ണൂർ അഹല്യ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നത്. 200 ഓളം വെൽഡിങ് തൊഴിലാളികളും കുടുംബങ്ങളും പരിപാടിയിൽ സംബന്ധിക്കും.

ചടങ്ങിൽ വിദ്യാഭ്യാസ, കായിക മേഖലകളിൽ മികവ് തെളിയിച്ച അംഗങ്ങളുടെ മക്കളെയും വെൽഡിങ് മേഖലയിൽ ദീർഘകാലം പ്രവർത്തിക്കുന്ന മുതിർന്ന അംഗങ്ങളെയും ആദരിക്കും.കൂടാതെ കരോക്കെ ഗാനമേള, കൈകൊട്ടികളി തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറും.

കണ്ണൂർ ജില്ലാ സെക്രട്ടറി ഷീജിത്ത് പെരളശ്ശേരി, തലശ്ശേരി മേഖല ഭാരവാഹികളായ മിനീഷ് പൂക്കോം, അനീഷ് പാനൂർ, അമൽ വള്ളങ്ങാട്, സനിൽ കോടിയേരി, ബിജിത്ത് പിസി എന്നിവർ വാർത്താ സമ്മേളനത്തിൽ വിവരങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377449/akwa-members-meet-free-eye-camp-mahe)